സംസ്ഥാനത്തിന് 4.8 ലക്ഷം ഡോസ് വാക്സിന്‍ കൂടിയെത്തി; ഇന്ന് 1.21 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്സിന്‍ കൂടി എത്തിയിരുന്നു.

അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..
സംസ്ഥാനത്ത് ഇന്ന് 1,21,130 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1,078 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,64,80,135 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,19,14,025 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 45,66,110 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
അതേസമയം, കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications