വാളൂരിൽ സിപിഎം- ലീഗ് സംഘര്‍ഷം; ബാലിക ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വാളൂരിൽ സി പി.എം- ലീഗ് ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. വാളൂർ ശാഖ യൂത്ത് ലീഗ് സെക്രട്ടറി തറോപ്പൊയിൽ അനസ് (25), യൂത്ത് ലീഗ് പ്രവർത്തകരായ ടി.പി സൽമാൻ (20), പി. ഫസ്മിൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും മൊടക്കല്ലൂർ എം.എം.സി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
തീ പിടിച്ച വാഹനം നീക്കം ചെയ്തില്ല: വയനാട് ചുരം റോഡില്‍ ഗതാഗത തടസ്സമെന്ന് പരാതി
സി. പി. എം, ഡിവൈഎഫ്ഐ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണമഴിച്ചുവിടുകയായിരുന്നെന്ന് ലീഗ് ആരോപിച്ചു. അക്രമിസംഘം തെയ്യത്തും കണ്ടി ഗഫൂറിന്റെ വീടിനു നേരെ കല്ലേറ് നടത്തി.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഗഫൂറിന്റെ മകൾ നജ(9)ക്ക് കല്ലേറിൽതലക്ക്പരിക്കേറ്റു. ഈ ബാലികയെ പേരാമ്പ്ര താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വാളൂർ മുക്കിലും നടുക്കണ്ടി പാറയിലും മുസ്ലിം ലീഗും കോൺഗ്രസും സ്ഥാപിച്ച കൊടികളും ബോർഡുകളും വിശ്രമ കേ ന്ദ്രവും അക്രമിസംഘം നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി വാളൂരിൽ മുസ്ലിം ലീഗിന്റെ കൊടിമരവും ബസ് സ്റ്റോപ്പും തകർത്തിരുന്നു. രണ്ട് ദിവസം മുമ്പ് സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച സംഘാടക സമിതി ഓഫീസ് സാമൂഹ്യ ദ്രോഹികൾ തകർത്തിരുന്നു. ഇത് ലീഗാണെന്ന് ആരോപിച്ച് സി.പി.എം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു .പേരാമ്പ്ര സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications