തീ പിടിച്ച വാഹനം നീക്കം ചെയ്തില്ല: വയനാട് ചുരം റോഡില്‍ ഗതാഗത തടസ്സമെന്ന് പരാതി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: കുറ്റ്യാടി വയനാട് പക്രം തളം ചുരം റോഡില്‍ തീപിടിച്ച വാഹനം നീക്കം ചെയ്യാത്തത് ഗതാഗതതടസ്സ മണ്ടാക്കുന്നതായി പരാതി. ഒരാഴ്ചമുമ്പാണ് ചുരം റോഡിലെ പത്താം വളവിനും പതിനൊന്നാം വളവിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക ്‌വാഹനത്തിന് തീപിടിച്ചത്.

ചുരം റോഡിലെ വീതികുറഞ്ഞ വളവില്‍ റോഡിന്റെ മദ്ധ്യ ഭാഗത്തായാണ് വാഹനം കിടക്കുന്നത്. ഇതുകാരണം എതിരെ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്.

churam

അന്തര്‍ സംസ്ഥാന റോഡായ ചുരം റോഡിലൂടെ ചരക്ക് വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി.ബസ്സുകളും,നിരവധി ടൂറിസ്റ്റ് വാഹനങ്ങളുമടക്കം ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന വഴിയിലാണ് വാഹനം കിടക്കുന്നത്. കേടുപാട് സംഭവിച്ച വാഹനം റോഡില്‍ നിന്ന് മാറ്റി ഗതാഗതം സുരക്ഷിതമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

English summary
Traffic block in wayanad pass
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്