Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷ് അടക്കം 4 പേര്‍ മന്ത്രിസ്ഥാനം പങ്കിടും, എല്‍ജെഡി ഔട്ട്, ജോസിന് ഒന്ന് മാത്രം, വകുപ്പ് ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസ്ഥാനങ്ങള്‍ ഏകദേശം തീരുമാനമാവുന്നു. ജോസ് കെ മാണിക്കും കേരള കോണ്‍ഗ്രസ് എമ്മിനും നിരാശരാവേണ്ടി വരും. അതേസമയം നാല് കക്ഷികള്‍ക്ക് തവണ വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് ധാരണ. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ഈ ടേം വ്യവസ്ഥ വെക്കുന്നത്. ജോസിന് പക്ഷേ നിര്‍ണായക വകുപ്പ് തന്നെ ലഭിക്കുമെന്നാണ് സൂചന.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

നാല് പേര്‍ പങ്കിടും

നാല് പേര്‍ പങ്കിടും

ഗണേഷ് കുമാറും, അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ഒപ്പം കോണ്‍ഗ്രസ് എസ്സുമാണ് മന്ത്രിസ്ഥാനം പങ്കിടുക. ഇവര്‍ രണ്ടര വര്‍ഷം വീതം വകുപ്പുകള്‍ പങ്കിടും, ഇടതുമുന്നണിയില്‍ ഒടുവില്‍ ഉണ്ടായിരിക്കുന്ന ഫോര്‍മുലയാണിത്. ഈ നാല് പാര്‍ട്ടികളും ഒറ്റ സീറ്റ് മാത്രമുള്ള പാര്‍ട്ടികലാണ്. അതേസമയം അപ്രതീക്ഷിതമായിട്ടാണ് ഈ നാല് പേരിലേക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തുന്നത്. അതേസമയം ഫുള്‍ ടേം പ്രതീക്ഷിച്ച ഗണേഷ് കുമാറിന് വലിയ നിരാശയാണ് സംഭവിച്ചിരിക്കുന്നത്.

എല്‍ജെഡി വട്ടപൂജ്യം

എല്‍ജെഡി വട്ടപൂജ്യം

മുന്നണിയില്‍ ഒരു എംഎല്‍എയുള്ള കക്ഷികളില്‍ എല്‍ജെഡിക്ക് മാത്രമാണ് മന്ത്രി പദവി കിട്ടാതെ പോകുന്നത്. ജെഡിഎസ്സുമായി ലയിച്ചാല്‍ ടേം വ്യവസ്ഥയില്‍ മന്ത്രി പദവി നല്‍കാമെന്ന നിര്‍ദേശം എല്‍ജെഡിക്ക് മുന്നില്‍ സിപിഎം വെച്ചിരുന്നു. എന്നാല്‍ ലയനത്തില്‍ തീരുമാനം വൈകുകയാണ്. ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കവും പ്രധാന പ്രശ്‌നമാണ്. ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടിക്ക് വേറെ പദവികള്‍ നല്‍കാനാണ് സാധ്യത. അതേസമയം കോവൂര്‍ കുഞ്ഞുമോനെയും പരിഗണിച്ചിട്ടില്ല.

ജോസിന് നിരാശ

ജോസിന് നിരാശ

രണ്ടാം മന്ത്രിസ്ഥാനത്തിനായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ജോസ് കെ മാണിക്ക് കാര്യമായ നേട്ടമുണ്ടായില്ല. സിപിഎം വീണ്ടും മന്ത്രിസ്ഥാനം കൂടുതലായി നല്‍കാനാവില്ലെന്ന് അറിയിച്ചു. നിലവിലുള്ള പ്രധാന വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്നും സിപിഐ, സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസ് സ്വീകരിക്കുമോ എന്നും അറിയില്ല. നിര്‍ണായക വകുപ്പിനായി അവര്‍ സമ്മര്‍ദം തുടരുകയാണ്. അത് ലഭിക്കാനുള്ള മാര്‍ഗം സിപിഎം ഒരുക്കും.

സിപിഎമ്മിന് 12 മന്ത്രിമാര്‍

സിപിഎമ്മിന് 12 മന്ത്രിമാര്‍

സിപിഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാര്‍ ഉണ്ടാവും. ഒപ്പം സ്പീക്കര്‍ പദവിയും ഉണ്ടാവും. അതേസമയം നാല് മന്ത്രിമാരും ഒപ്പം ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും സിപിഐക്ക് ലഭിക്കും. കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനതാദള്‍ എസ് പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും. അതേസമയം മന്ത്രിസ്ഥാനം പങ്കുവെക്കുന്നവരില്‍ ആദ്യ ടേമില്‍ ആരൊക്കെയെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുക. ആദ്യ ടേമില്‍ തന്നെ ഗണേഷ് കുമാര്‍ മന്ത്രിയാവാന്‍ സാധ്യതയുണ്ട്.

ലോട്ടറിയടിച്ച് കടന്നപ്പള്ളി

ലോട്ടറിയടിച്ച് കടന്നപ്പള്ളി

കടന്നപ്പള്ളി ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്ന് കരുതിയതാണ്. കെബി ഗണേഷ് കുമാറിനായിരുന്നു ഫുള്‍ ടേം പരിഗണന. എന്നാല്‍ മറ്റ് പാര്‍ട്ടികളെ കൂടി പരിഗണിക്കേണ്ടി വന്നതോടെ രണ്ടരവര്‍ഷമായി ചുരുങ്ങി. 2006ലും 2016ലും ഇടതു മന്ത്രിസഭയില്‍ അംഗമായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന്‍. ഇത് അദ്ദേഹത്തിന് മൂന്നാം തവണയാണ്. അതേസമയം ചര്‍ച്ചകളില്‍ തൃപ്തി ഉണ്ടെന്ന് ഐഎന്‍എല്ലും പ്രതീക്ഷയുണ്ടെന്ന് ഗണേഷ് കുമാറും പ്രതികരിച്ചു.

വകുപ്പുകള്‍ ഏതൊക്കെ

വകുപ്പുകള്‍ ഏതൊക്കെ

ജോസിന് നിര്‍ണായക വകുപ്പ് തന്നെ ലഭിക്കുമെന്നാണ് സൂചന. റവന്യൂ, കൃഷി വകുപ്പുകള്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഐ തരില്ലെന്ന് പറഞ്ഞു. വനംവകുപ്പ് വിട്ടുനല്‍കും. ഈ വകുപ്പായിരിക്കും ജോസ് പക്ഷത്തിന് ലഭിക്കുക. വനംവകുപ്പിനോട് ജോസ് പക്ഷത്തിന് എതിര്‍പ്പുമില്ല. അതേസമയം മന്ത്രിയെ പതിനെട്ടിനാണ് എന്‍സിപിയും ജെഡിഎസ്സും പ്രഖ്യാപിക്കുക. ജെഡിഎസ്സിനെയും എല്‍ജെഡിയെയും ഒറ്റ പാര്‍ട്ടിയായിട്ടാണ് പരിഗണിക്കുന്നതെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. ഇതില്‍ എല്‍ജെഡി കടുത്ത അതൃപ്തിയിലാണ്.

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ

അവസാന രണ്ടരവര്‍ഷം കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം എന്നതാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന ഫോര്‍മുല. ആന്റണി രാജു ജനാധിപത്യ കോണ്‍ഗ്രസില്‍ നിന്ന് ആദ്യ രണ്ടര വര്‍ഷം മന്ത്രിയാവും. അഹമ്മദ് ദേവര്‍ കോവില്‍ അവസാനത്തെ രണ്ട് വര്‍ഷവും മന്ത്രിയാവും. അതേസമയം ജോസ് പക്ഷത്തിനുള്ള അതൃപ്തി മറികടക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടേക്കും. ഇത്തവണ 12 സീറ്റുകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് അഞ്ച് സീറ്റിലാണ് ആകെ വിജയിച്ചത്. തരംഗമുണ്ടായിട്ടും സീറ്റ് കൂട്ടാന്‍ അവര്‍ക്കായില്ല. പാലായില്‍ തോല്‍ക്കുകയും ചെയ്തു. അതാണ് സിപിഎം കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ മടിക്കുന്നത്.

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+