തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍
നാദാപുരം: വില്‍പനക്കായി തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവുമായി നാല് യുവാക്കളെ എകസൈസ് സംഘം അറസ്റ്റ് ചെയ്തു.കല്ലാച്ചി തെരുവന്‍ പറമ്പ് സ്വദേശി ഒന്തം പറമ്പത്ത് ഫാസില്‍ (21),കുറ്റ്യാടി മരുതോങ്കര സ്വദേശി വെള്ളക്കുടി വീട്ടില്‍ ജിതിന്‍ നാണു(22),തൂണേരി സ്വദേശി വയനേരി പൊയ്യില്‍ മുഹമ്മദലി (20),മൊകേരി സ്വദേശി വണ്ണത്താം വീട്ടില്‍ ഷഹനാസ് (23) എന്നിവരെയാണ് നാദാപുരം എകസൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജിയും സംഘവും പിടികൂടിയത്.
സ്വാശ്രയ വിദ്യാഭ്യാസം സ്വാശ്രയ ദുരന്തമായി: ഡോ. ഫസൽ ഗഫൂർ.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നാദാപുരം താലൂക്ക് ആശുപത്രി പരിസരത്ത് വെച്ചാണ് നാല് പേരും പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു . എക്‌സൈസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ സംശയായ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളില്‍ നടത്തിയ പരിശോധനയിലാണ് ചെറിയ കടലാസ് പൊതികളിലാക്കി സൂക്ഷിച്ച് വെച്ച കഞ്ചാവ് കണ്ടെത്തിയത്.

ജിതിനും,മുഹമ്മദലിയും ചേര്‍ന്നാണ് പളനിയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതെന്നും 1000 രൂപയ്ക്കാണ് വില്‍പന നടത്തുന്നതെന്നും എക്‌സൈസ് വ്യക്മാക്കി .പ്രിവന്റീവ് ഓഫീസര്‍ എ.കെ.ശ്രീജിത്ത് ,സി. ഇ .ഒ .മാരായ കെ.ഷിരാജ്,പ്രമോദ്പുളിക്കൂല്‍,സി.എം.സുരേഷ്‌കുമാര്‍,വി.സി.വിജയന്‍,കെ.ഷിജില്‍കുമാര്‍ എന്നിിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications