കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ വിദ്യാഭ്യാസം സ്വാശ്രയ ദുരന്തമായി: ഡോ. ഫസൽ ഗഫൂർ.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസം സ്വാശ്രയ ദുരന്തമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂർ. സ്വാശ്രയ മേഖലയിലെ താങ്ങാവുന്നതിലപ്പുറമുള്ള ഫീസാണ് ഇതിന് കാരണം. യോഗ്യരായ വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള അവസരവും ഇല്ല. അറബ് വൽക്കരണം, ആര്യവൽക്കരണം, പാശ്ചാത്യ വൽക്കരണം,.. ഇവ മൂന്നുമാണ് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന അഭിനവ പിശാചെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളെജില്‍ പ്ലാറ്റിനേജ് 17 എക്സിബിഷന്റെ ഭാഗമായി "നവോത്ഥാനം, വിദ്യാഭ്യാസം, കേരളീയ പരിസരം" എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഫസല്‍ ഗഫൂര്‍.

ഇനിയും മോചനമില്ലേ..? വയനാട് ചുരത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്..
ഫാറൂഖ് കോളേജ് മാനേജിഗ് കമ്മിറ്റി പ്രസിഡണ്ട് പി.കെ.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. എം. മുബാറക്ക് പാഷ, ഡോ.ഹുസൈൻ രണ്ടത്താണി, ഫാറൂഖ് കോളേജ് മാനേജർ സി.പി.കുഞ്ഞിമുഹമ്മദ്, പ്രിൻസിപ്പൽ പ്രൊ.ഇ.പി.ഇമ്പിച്ചിക്കോയ, ആർ.യു.എ.കോളേജ് പ്രിൻസിപ്പൽ ഡോ.മുസ്തഫ ഫാറൂഖി എന്നിവർ പ്രസംഗിച്ചു.

fcfasalgafoor

പ്ലാറ്റിനേജ് 17 എക്സിബിഷന്റെ ഭാഗമായി നടന്ന നവോത്ഥാന സെമിനാർ ഡോ. ഫസൽ ഗഫൂർ ഉൽഘാടനം ചെയ്യുന്നു. പ്രൊ.ഇ.പി.ഇമ്പിച്ചിക്കോയ, ഡോ.പി.എം. മുബാറക് പാഷ, ഡോ ഹുസൈൻ രണ്ടത്താണി, പി.കെ അഹമ്മദ്, സി.പി.കുഞ്ഞിമുഹമ്മദ് എന്നിവർ സമീപം

ആർ. യു. എ യുടെ 75 വാർഷികത്തോടനുബന്ധിച്ച് ഫാറൂഖ് കോളേജ് കാമ്പസിൽ നടന്നു വരുന്ന മെഗാ ഹെറിറ്റേജ് എക്സിബിഷന്റെ രണ്ടാം ദിവസം വൻ തിരക്ക്‌ അനുഭവപ്പെട്ടു. സമീപ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ കുടുംബസമേതം പൊതുജനങ്ങൾ കൂടി എത്തിയതോടെ എക്സിബിഷൻ നഗരിയിൽ വൻ തിരക്കായി. പുരാവസ്തുക്കൾ, സയൻസ് സ്റ്റാൾ, ക്വുർആൻ എക്സ്പോ, ഫാറൂഖ് എൽ.പി.സ്ക്കൂൾ സ്റ്റാൾ, അറബിക്ക് എക്സ്പോ, ഫാറൂഖ് ട്രൈനിങ്ങ് കോളേജ് സ്റ്റാൾ, മലബാർ ഭക്ഷ്യമേള തുടങ്ങിയവ എക്‌സിബിഷനില്‍ ഉണ്ട്.

English summary
Dr. Fazal Gafoor about Self financing education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X