Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിഭാരമില്ല; 46 ഹയർസെക്കൻഡറി മലയാളം അധ്യാപകരെ ജോ​ലി ഭാ​ര​മു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്ക്​ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഹയർസെക്കൻഡറികളിലെ 46 മലയാളം അധ്യാപകരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. ആഴ്ചയിൽ ഏഴ് പിരിയഡിൽ കുറവ് ഉള്ള മലയാളം അധ്യാപകരെയാണ് സ്ഥലംമാറ്റിയത്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ അ​ധി​ക പി​രി​​യ​ഡി​ന്​ അ​ധി​ക ത​സ്തി​ക സൃ​ഷ്ടി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യു​ള്ള 2017 ജൂ​ൺ എ​ട്ടി​ലെ ഉ​ത്ത​ര​വി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് ​ അ​ധ്യാ​പ​ക​രെ ജോ​ലി ഭാ​ര​മു​ള്ള മ​റ്റ്​ സ്കൂ​ളു​ക​ളി​ലേ​ക്ക്​ മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Teacher

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ശേ​ഷാ​ൽ ച​ട്ട​പ്ര​കാ​രം ആ​ഴ്​​ച​യി​ൽ ഒ​ന്ന് മുതൽ 14 പിരിയഡ് വരെ ക്ലാസ് എടുക്കുന്നവരെ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകരായും 24 പിരിയഡ് വരെ ക്ലാസ് എടുക്കുന്നവെര ഹയർസെക്കൻഡറി അധ്യാപകരും ആയാണ് പരി​ഗണിക്കുന്നത്. ഈ അധ്യാപകർക്ക് നിശ്ചയിച്ച പരമാവധി പിരയഡിന് പുറമെ അധികമായി വരുന്ന മൂന്ന് പിരിയഡുകൾക്ക് ഒരു ജൂനിയർ തസ്തികയും സൃഷ്ടിച്ചിരുന്നു.

കൺഫഷൻ റൂമിൽ നടന്നത് എന്ത്? മിഥുൻ അകത്തേക്കോ പുറത്തേക്കോ? ഒടുവിൽ തീരുമാനം..
2017ലെ ​ഉ​ത്ത​ര​വി​ലൂ​ടെ അ​ധി​ക​മു​ള്ള ഒ​ന്നു​ മു​ത​ൽ ആ​റു​ വ​രെ പീ​രി​യ​ഡു​ക​ൾ​ക്ക്​ ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​മെ​ന്നും ഏ​ഴോ അ​ധി​ല​ധി​ക​മോ പീ​രി​യ​ഡു​ക​ൾ​ക്ക്​ മു​ക​ളി​ൽ ഒ​രു ജൂ​നി​യ​ർ അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്ടി​ക്കാ​മെ​ന്നും വ്യ​വ​സ്ഥ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്നു. ഉ​ത്ത​ര​വി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ഭാ​ര​മി​ല്ലാ​ത്ത അ​ധ്യാ​പ​ക​രു​ടെ വി​വ​രം സം​ബ​ന്ധി​ച്ച്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ക്കാ​ദ​മി​ക്​ ജോ​യ​ൻറ്​ ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ 46 അ​ധ്യാ​പ​ക​രെ സ്ഥ​ലം​മാ​റ്റി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​റ്​ പി​രി​യ​ഡു​ള്ള അ​ധ്യാ​പ​ക​രെയടക്കം സ്ഥലംമാറ്റിയിട്ടുണ്ട്. ഈ സ്കൂളുകളിൽ ഇനി ​ഗസ്റ്റ് അധ്യാപകരെ നിയമക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. നേരത്തെ സർക്കാർ സ്കൂളുകളിൽ ഇം​ഗ്ലീഷ് അധ്യാപക തസ്തികയിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ പുറത്താക്കുകയും, എന്നാൽ പ്രതിഷേധത്തിന് പിന്നാലെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് പുൻനിയമനം നൽകുകയും ചെയ്തിരുന്നു.

അതേസമയം അധ്യാപകരെ സ്ഥലംമാറ്റിയും പിരിച്ച് വിട്ടും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക്ക്​ നീ​തീ​ക​ര​ണമില്ലെന്നാണ് ​ കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ണ​ക്കാ​ട്​ അ​ബ്​​ദു​ൽ ജ​ലീ​ൽ പറഞ്ഞത്. സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ൻറെ ന​യ​ങ്ങ​ളാണ് ​ കേ​ര​ള​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് എ.എ​ച്ച്.​എ​സ്.​ടി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്​ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+