Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയിലെ ബിജെപി സഖ്യത്തില്‍ കോണ്‍ഗ്രസും: എംഡിഎ സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു

ഷില്ലോങ്: മേഘാലയില്‍ ബി ജെ പി ഉള്‍പ്പെടുന്ന ഭരണ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കൊണ്‍റാഡ് കെ സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന എം ഡി എ സർക്കാറിനാണ് കോണ്‍ഗ്രസിന്റ അഞ്ച് എം എല്‍ എമാർ പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയെ കണ്ട കോണ്‍ഗ്രസ് എം എല്‍ എമാർ സർക്കാറിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറി.

മേഘാലയയില്‍ രണ്ട് അംഗങ്ങളുള്ള ബി ജെ പി നേരത്തെ സര്‍ക്കാറിന്റെ ഭാഗമാണ്. ഇതോടെ രാജ്യത്ത് കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച് പിന്തുണയ്ക്കുന്ന ഏക സർക്കാറായി മേഘാലയ സർക്കാർ മാറി. അതേസമയം സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത എതിർപ്പാണുള്ളത്.

ടി എം സിയിൽ ചേർന്നതോടെ മേഘാലയ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം

മുൻ മുഖ്യമന്ത്രി ഡോ. മുകുൾ സാംഗ്മയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങൾ അടുത്തിടെ പാർട്ടി വിട്ട് മമത ബാനർജിയുടെ ടി എം സിയിൽ ചേർന്നതോടെ മേഘാലയ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 17 ല്‍ നിന്നും അഞ്ചായി ചുരുങ്ങിയിരുന്നു. പ്രതിപക്ഷ നേതൃ പദവിയും കോണ്‍ഗ്രസിന് നഷ്ടമായി. എംഡിഎയിൽ എൻ പി പി, ബി ജെ പി, യു ഡി പി, എൻ സി പി ഏതാനും പ്രാദേശിക രാഷ്ട്രീയ പാർട്ടികളും നിലവില്‍ അംഗമാണ്.

കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്

അമ്പാരീൻ ലിംഗ്‌ദോ, കിംഫ മാർബാനിയാങ്, മെയ്‌റൽബോൺ സിയെം

അമ്പാരീൻ ലിംഗ്‌ദോ, കിംഫ മാർബാനിയാങ്, മെയ്‌റൽബോൺ സിയെം, പി ടി സോക്മി, മൊഹെന്ദ്രോ റാപ്‌സാംഗ് എന്നിവരായിരുന്നു ടി എം സിയിലേക്ക് പോവാതെ കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. ഇവർ അഞ്ചുപേരും ചേർന്നാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയെ കണ്ട് സർക്കാരിൽ ചേരാൻ സന്നദ്ധത അറിയിച്ചത്. സർക്കാറിന് പിന്തുണ അറിയിച്ചെങ്കിലും കോൺഗ്രസിൽ തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായ അമ്പരീൻ ലിങ്ദോ വ്യക്തമാക്കി.

സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ശക്തിപ്പെടുത്തുന്നതിന്

സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ശക്തിപ്പെടുത്തുന്നതിന് എംഡിഎ (മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്) സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അംപരീന്‍ ലിങ്‌ദോ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ

കോണ്‍ഗ്രസ് വാഗ്ദാനം ഉടനടി സ്വീകരിച്ച സാങ്മ രാഷ്ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്നും അഭിപ്രായപ്പെട്ടു. ''സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തി സർക്കാരിനെ ശക്തിപ്പെടുത്താൻ എംഡിഎയുടെ ബാനറിന് കീഴിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും," സാംഗ്മ ട്വീറ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസിനെ സഹകരിപ്പിക്കുന്ന വിഷയത്തിൽ തങ്ങളോട് കൂടിയാലോചന നടത്താതിരുന്നതില്‍ ബി ജെ പി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam
    കടുവയ്ക്കും മാനിനും ഒരേ നദിയിലെ വെള്ളം കുടിക്കാൻ കഴിയില്ല

    കടുവയ്ക്കും മാനിനും ഒരേ നദിയിലെ വെള്ളം കുടിക്കാൻ കഴിയില്ല, അതിനാൽ ബി ജെപി ക്കും കോൺഗ്രസിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നായിരുന്നു മേഘാലയ ബി ജെ പി സംസ്ഥാന ഘടകം പ്രസിഡന്റ് ഏണസ്റ്റ് മാവ്രി അഭിപ്രായപ്പെട്ടത്. "ഈ വിഷയത്തിൽ ചർച്ചകളൊന്നും നടക്കാത്തതിനാൽ ഈ ഒരു കൂട്ടുകെട്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങൾ ഇതിനെ കുറിച്ച് ചർച്ചകൾ നടത്തുകയും ഞങ്ങളുടെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്യും. അതിനുശേഷം പാർട്ടി വ്യക്തമായ തീരുമാനമെടുക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+