ബിഹാര്‍ സര്‍ക്കാറിന്‍റെ അനുമതിയില്ല: കേരളത്തില്‍ നിന്നുള്ള 5 ട്രെയിനുകള്‍ റദ്ദാക്കി
ആലപ്പുഴ: അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. 5 ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്തതാണു കാരണം.ആലപ്പുഴ, തിരൂർ, കോഴിക്കോട്, കണ്ണൂർ, ആലുവ സ്റ്റേഷനുകളിൽനിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. നാട്ടിലേക്കുള്ള യാത്രയ്ക്ക് ഇന്ന് അനുമതിയില്ലെന്നും വരുംദിവസങ്ങളില്‍ തിരികെ പോകാനാകുമെന്നും ജില്ലാ ഭരണകൂടങ്ങള്‍ അതിഥി തൊഴിലാളികളെ അറിച്ചു.
Recommended Video
അഞ്ചിടങ്ങളില്‍ നിന്നായി അയ്യായിരത്തോളം തൊഴിലാളികളാണ് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്നത്. തൊഴിലാളികളെ കയറ്റിവിടാനുള്ള എല്ലാ നടപടി ക്രമങ്ങളും കേരളത്തിന്‍റെ ഭാഗത്ത് നിന്ന് പൂര്‍ത്തിയായിരുന്നെങ്കിലും ബിഹാര്‍ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തത് തിരിച്ചടിയായവുകയായിരുന്നു. മെയ് എട്ടിന് മുൻപ് ട്രെയിൻ സർവീസ് നടത്താനുള്ള ശ്രമം സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള 5574 അതിഥിത്തൊഴിലാളികളുമായി അഞ്ച് ട്രെയ്നുകള്‍ ഇന്നലെ പുറപ്പെട്ടിരുന്നു. 1140 പേരുമായാണ് സഹര്‍ഷ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ രാത്രി ഏഴരയോടെ കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. ബിഹാറിലെ കത്തിഹാറിലേക്കായിരുന്നു കോഴിക്കോട് നിന്നുള്ള ട്രെയിന്‍ പുറപ്പെട്ടത്. വടകര താലൂക്കിലെ വിവിധ തൊഴിലാളി ക്യാംപുകളില്‍ നിന്നുള്ള 1090 യാത്രക്കാരാണ് ഈ ട്രെയ്നില്‍ നാട്ടിലേക്ക് പുറപ്പെട്ടത്.
ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് 1143 യാത്രക്കാരുമായി തൃശൂരില്‍ നിന്നുള്ള ട്രെയിന്‍ പുറപ്പെട്ടത്. തൊഴില്‍ വകുപ്പിന്‍റെ കണക്കനുസരിച്ച് ബിഹാറിൽ നിന്നുള്ള 3398 തൊഴിലാളികളാണു ജില്ലയിലുള്ളത്. എറണാകുളം ജില്ലയില്‍ നിന്നുമുള്ള ട്രെയിന്‍ പുറപ്പെട്ടത് ബിഹാറിലെ ബറൂണിയിലേക്കാണ്. 1140 യാത്രക്കാരായിരുന്നു ഈ ട്രെയിനില്‍ ഉണ്ടായിരുന്നത്. രണ്ടാമത്തെ ട്രെയിന്‍ ആറരയോടെ മുസഫര്‍പുരിയിലേക്കും പുറപ്പെട്ടു.
അതേസമയം, അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും ആവശ്യപ്പെട്ടു.












Click it and Unblock the Notifications