Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവശങ്കറിന്റെ ഫോണിലേക്ക് 6 വിദേശ കോളുകള്‍, ഇന്റര്‍നെറ്റിലൂടെയും, സ്വര്‍ണ കടത്ത് 23 തവണ, 230 കിലോ!!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അടിമുടി ട്വിസ്റ്റ്. പല ദിശകളിലേക്ക് കേസ് മാറി മറിയുന്നത്. ശിവശങ്കറിന് വന്ന വിദേശകോളുകളാണ് ഇപ്പോള്‍ അന്വേഷണത്തിലേക്ക് എത്തുന്നത്. ഇന്റര്‍നെറ്റ് കോളുകളും ഇക്കൂട്ടത്തിലുണ്ട്. അതേസമയം 230 കിലോയുടെ സ്വര്‍ണക്കടത്ത് സ്വപ്‌നയും സംഘവും നടത്തി എന്നാണ് കണ്ടെത്തല്‍. അതേസമയം ഇത്തരത്തില്‍ കേസ് വഴിമാറി പോവുകയാണ്. കൂടുതല്‍ ഉന്നതരുടെ പങ്കിലേക്കാണ് സ്വര്‍ണക്കടത്ത് കേസ് മാറുന്നത്.

ആറ് വിദേശകോളുകള്‍

ആറ് വിദേശകോളുകള്‍

ശിവശങ്കറിന്റെ ഫോണിലേക്ക് വന്ന ആറ് വിദേശകോളുകളാണ് ഇപ്പോള്‍ കസ്റ്റംസ് പരിശോധിക്കുന്നത്. ഇതില്‍ രണ്ണെണ്ണം ഇന്റര്‍നെറ്റ് കോളുകളാണ്. അതേസമയം അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിക്കുന്നതാണ് ഇക്കാര്യങ്ങള്‍. സരിത്തും സ്വപ്‌നയും നല്‍കിയ മൊഴികള്‍ ഈ വിളികളുമായി കൂട്ടിച്ചേര്‍ക്കാനാവുമോ എന്നാണ് അന്വേഷിക്കുന്നത്. കൊച്ചിയിലേക്ക് ചോദ്യം ചെയ്യാനായി ശിവശങ്കറിനെ വിളിപ്പിക്കും. സ്വപ്‌നയും സരിത്തുമായി ശിവശങ്കറിനുണ്ടായിരുന്ന ഉന്നത ബന്ധവും തെളിഞ്ഞിരിക്കുകയാണ്.

230 കിലോ സ്വര്‍ണം

230 കിലോ സ്വര്‍ണം

മുമ്പ് പറഞ്ഞതില്‍ കൂടുതല്‍ തവണ സ്വപ്‌നയും സംഘവും ചേര്‍ന്ന് സ്വര്‍ണം കടത്തിയിട്ടുണ്ട്. 23 തവണയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയത്. ഇതില്‍ തന്നെ 30 കിലോഗ്രാം സ്വര്‍ണം മാത്രമേ പിടികൂടിയിട്ടുള്ളൂ. ബാക്കിയുള്ള 200 കിലോ സ്വര്‍ണം കണ്ടെത്തുന്നതിനായി വിപുലമായ അന്വേഷണത്തിനാണ് കസ്റ്റംസിന്റെ ശ്രമം. ഇവര്‍ ഡമ്മി ബാഗേജ് അയച്ചും പരീക്ഷണം നടത്തിയിരുന്നു.

മുന്നില്‍ സരിത്ത്

മുന്നില്‍ സരിത്ത്

കഴിഞ്ഞ വര്‍ഷം ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകള്‍ വരാന്‍ തുടങ്ങിയത്. 23 ജൂലായ് മുതലാണ്. 23 തവണയും ബാഗ്ലേജ് ക്ലിയര്‍ ചെയ്യാനെത്തിയത് സരിത്താണ്. 152 കിലോ ഭാരമുള്ള ബാഗേജുകള്‍ വരെ ഇത്തരത്തില്‍ വന്നിരുന്നു. സ്വര്‍ണം പിടിച്ചെടുത്ത ബാഗിന്റെ ഭാരം 79 കിലോയായിരുന്നു. ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി പേര്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് 15 ലക്ഷം രൂപ കസ്റ്റംസ് കണ്ടെടുത്തു.

സ്വപ്‌നയുടെ കത്ത്

സ്വപ്‌നയുടെ കത്ത്

സ്വപ്‌ന സ്വര്‍ണം തിരിച്ചയക്കാന്‍ ശ്രമിച്ച കത്തിലും ദുരൂഹത തുടരുകയാണ്. ജൂലായ് മൂന്നിന് കോണ്‍സുലേറ്റ് ഉന്നതന്റേത് എന്ന് കരുതുന്ന ഇമേയില്‍ വിലാസത്തിലേക്ക് സ്വപ്‌ന മെയില്‍ അയച്ചിരുന്നു. എയര്‍ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കുള്ള കത്ത് റാഷിദ് ഖമീസ് അലിയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയതാണെന്ന് സൂചനയുണ്ട്. കത്ത് തയ്യാറാക്കി ആദ്യം അദ്ദേഹത്തിനാണ് ഇമെയില്‍ ചെയ്തത്. തുടര്‍ന്നാണ് ഇത് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്. നേരത്തെ കോണ്‍സല്‍ ജനറലിന്റെ പേരില്‍ പാഴ്‌സല്‍ എയര്‍കാര്‍ഗോയില്‍ എത്തിച്ച അബ്ദുള്‍ ഹമീദ് വഴി പുറത്തായ കത്തുമായി സാമ്യമുള്ളതാണ് ഈ കത്ത്.

അഞ്ച് മാസം മുമ്പ്....

അഞ്ച് മാസം മുമ്പ്....

സ്വപ്‌നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സ്ഥിരം സാന്നിധ്യമൊക്കെ ചൂണ്ടിക്കാണിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ തന്നെ നല്‍കിയിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സ്വപ്‌ന വരുന്നതും ഐടി വകുപ്പിന്റെ പരിപാടികളിലെ സാന്നിധ്യവും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അത് മാത്രമല്ല, ശിവശങ്കര്‍ സ്ഥിരമായി സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ എത്തിയിരുന്നുവെന്നും ഇന്റലിജന്‍സ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനയൊരു റിപ്പോര്‍ട്ടേ ഇല്ല എന്ന തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്.

വിട്ടുനിന്നവര്‍ക്ക് നേട്ടം

വിട്ടുനിന്നവര്‍ക്ക് നേട്ടം

സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തില്‍ നിന്ന് സി ദിവാകരന്‍ വിട്ട് നിന്നത് അദ്ദേഹത്തിന് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. മന്ത്രിയോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ അധ്യക്ഷനാവണമെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ മുന്‍കൂട്ടി സൗകര്യം ചോദിക്കാതെ തീയതിയും സമയവും തീരുമാനിച്ചത് കൊണ്ട് ദിവാകരന്‍ പങ്കെടുത്തില്ല. പന്തികേട് തോന്നിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെറീഫും, സിപിഎം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും വിട്ടുനിന്നു. പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം ഉണ്ടായതാണ്, ഇവര്‍ വിട്ടുനില്‍ക്കാന്‍ കാരണമായത്.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

സ്വപ്നയെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരെയുള്ളത്. സ്വപ്‌ന എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യുന്ന കാലത്താണ് തട്ടിപ്പ് നടന്നത്. കേസില്‍ സ്വപ്‌ന പല കാരണങ്ങള്‍ പറഞ്ഞ് ഹാജരാവാതെ ഇരിക്കുകയായിരുന്നു. എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ക്രൈംബ്രാഞ്ച് ഇവരെ കസ്റ്റഡിയില്‍ വാങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+