68-ാമത് നെഹ്‌റു ട്രോഫി: പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കേതിലിന് കിരീടം
ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കേതില്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ നേടി. 20 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. 4.30.77 മിനിറ്റിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഒന്നാം സ്ഥാനം നേടിയത്.

ഹീറ്റ്‌സുകളില്‍ മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കാനുണ്ടായിരുന്നത്. ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് ഫൈനലില്‍ എത്തിയിത്. 20 ചുണ്ടന്‍ വള്ളങ്ങളായിരുന്നു ആകെ മത്സരിക്കാനുണ്ടായിരുന്നത്.
ചുരുളന്‍ വള്ളങ്ങള്‍ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -9, വെപ്പ് ബി ഗ്രേഡ് -9, തെക്കനോടി(തറ) -3, തെക്കനോടി(കെട്ട്)- 3 എന്നിങ്ങനെയായിരുന്നു മറ്റു വിഭാഗങ്ങളില്‍ മത്സരിച്ച വള്ളങ്ങളുടെ എണ്ണം.
ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം
ഹീറ്റ്‌സില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ (4.24.09), കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (4.29.55), പുന്നമട ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന്‍(4.31.38), കുമരകം എന്‍ സി ഡി സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.31.58) എന്നിങ്ങനെയായിരുന്നു ഫിനിഷ് ചെയ്തത്.
നിരവധി പേരാണ് വള്ളംകളി കാണാനായി എത്തിയിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് ജനം എറ്റെടുത്തത്. മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പരിപാടിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് റിട്ട. അഡ്മിറല്‍ ഡി.കെ. ജോഷി മുഖ്യാഥിതിയായി.
ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍
മികച്ച സമയം കുറിച്ച ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടി. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചായിരുന്നു ജേതാക്കളെ തീരുമാനിച്ചത്.
വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications