72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചു; 13 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധം
തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മതിയായ പഠന സൗകര്യമില്ലെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍. 72 പുതിയ ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 21 താലൂക്കുകളിലായിട്ടാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍ സീറ്റുകള്‍ കുറവുള്ള താലൂക്കുകള്‍ കണ്ടെത്തിയാണ് ഇത്രയും ബാച്ച് അനുവദിച്ചത്. 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒരു സയന്‍സ് ബാച്ചും 10 കോമേഴ്സ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചുമാണ് അനുവദിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
അതേസമയം, ഡിസംബര്‍ 13 മുതല്‍ സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കും. ബസ് കണ്സെഷന് അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഇത്. സ്കൂളുകള്‍ തുറക്കുകയും ബസുകളില്‍ തിരക്കേറുകയും ചെയ്ത പശ്ചാത്തലത്തില്‍ ബസുകളില്‍ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് 13 മുതല്‍ യൂണിഫോമില്‍ വേണം വിദ്യാര്‍ഥികളെത്താന്‍ എന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളും തുറക്കാം. എട്ടു മുതല്‍ സ്പെഷല്‍ സ്കൂളുകള്‍ തുറക്കാം. പൊതുവിദ്യാലയങ്ങള്‍ക്ക് ബാധകമായ മാനദണ്ഡങ്ങള്‍ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്കൂളുകളില്‍ എത്താം.

അതിനിടെ, സംസ്ഥാനത്ത് വാക്സിന് എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. വാക്സിന് എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതില്‍ 1495 പേര് അധ്യാപകരും 212 പേര് അനധ്യാപകരുമാണ്. എല്‍പി/ യുപി/ ഹൈസ്കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്സിന് എടുത്തിട്ടില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിന് എടുക്കേണ്ടതുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകര്‍ വാക്സിന് എടുത്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജഗജില്ലി സ്റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്
കോവിഡ് വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മറ്റ് ഓഫീസ് ജീവനക്കാര്‍ക്കും ആഴ്ചയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം വാക്സിന് എടുക്കാത്തവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അധ്യാപകര്‍ കൊവിഡ് വാക്സിന് എടുക്കണമെന്ന് സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല അധ്യാപകരും എടുക്കാന്‍ തയ്യാറായില്ല. ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് രേഖ കാണിച്ചാല്‍ ഇളവുണ്ടാകും. അല്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വാക്സിന് എടുക്കാത്തവര്‍ക്ക് ഇനി സൗജന്യ ചികില്സയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications