തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!
തൃശൂര്‍: തുടര്‍ച്ചയായ അവധി ദിനങ്ങള്‍ എത്തിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കും റെക്കോഡ് വരുമാനവും. നിരവധി വഴിപാടുകള്‍ വഴി തിങ്കളാഴ്ച മാത്രം 75.10 ലക്ഷം രൂപയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലഭിച്ചത്. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ എത്തിയതോടെ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ ദര്‍ശനത്തിന് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഞായറാഴ്ച 3 വിവാഹങ്ങള്‍ മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. 722 കുട്ടികള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ് നടന്നു. ക്യു നില്‍ക്കാതെ ദര്‍ശനം നടത്താവുന്ന നെയ് വിളക്ക് 1000 രൂപയുടെ വഴിപാട് 1484 പേരും 4500 രൂപയുടെ വഴിപാട് 132 പേരും നടത്തുകയും ചെയ്തു എന്ന് അധികൃതര്‍ പറയുന്നു.

ഈ ഇനത്തില്‍ മാത്രം 20.78 ലക്ഷം രൂപയാണ് ലഭിച്ചത്. 25.50 ലക്ഷം രൂപയുടെ തുലാഭാരം, 7.16 ലക്ഷം രൂപയുടെ പാല്‍പായസം, 3.17 ലക്ഷം രൂപയുടെ നെയ് പായസം, ഒരു ലക്ഷം രൂപയുടെ വെണ്ണ നിവേദ്യം എന്നിവയും കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ആയി നടത്തി. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വഴിപാടും റെക്കോര്‍ഡിലേക്ക് കടക്കുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 3 മാസത്തെ ഇടവേളയ്ക്ക് ശേഷം കൃഷ്ണനാട്ടം കളി സെപ്റ്റംബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. ഇതിനോടകം കൃഷ്ണനാട്ടം വഴിപാട് നിരവധി പേരാണ് ചെയ്തിട്ടുള്ളത്. ആദ്യ ദിവസമായ ഒന്നിന് അവതാരം കഥ ഇതുവരെ 478 പേര്‍ വഴിപാട് ചെയ്തിട്ടുണ്ട്. 3000 രൂപയാണ് വഴിപാട് നിരക്ക്. സെപ്തംബര്‍ 2 ന് കാളിയമര്‍ദനം 290 പേരും 3 ന് രാസക്രീഡ 123 പേരും വഴിപാട് ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 4ന് കംസവധം 101 പേരും 5 ന് സ്വയംവരം 631 പേരും വഴിപാട് ചെയ്തിട്ടുണ്ട്. ഈ 5 ദിവസം മാത്രം കൃഷ്ണനാട്ടം വഴിപാടിന്റെ വരുമാനം 48.69 ലക്ഷം രൂപയാണ്. ഓണം അവധി കഴിഞ്ഞ് സെപ്തംബര്‍ 16 ന് വീണ്ടും കൃഷ്ണനാട്ടം ആരംഭിക്കും. അന്നത്തേക്കായി ബാണയുദ്ധം കഥ 485 പേര്‍ വഴിപാട് ചെയ്തു. കൃഷ്ണനാട്ടം കലാകാരന്മാര്‍ക്ക് ജൂണ്‍ മാസങ്ങളില്‍ അവധിയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉഴിച്ചില്‍, കച്ചകെട്ട്, ചൊല്ലിയാട്ടം എന്നിങ്ങനെ അഭ്യാസ കാലവുമാണ്.
Recommended Video

സെപ്റ്റംബര്‍ ഒന്നു മുതല്‍ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം അവതരിപ്പിക്കേണ്ടി വരും. ക്ഷേത്രത്തില്‍ രാത്രി വിളക്ക് എഴുന്നള്ളിപ്പും തൃപ്പുകയും കഴിഞ്ഞാല്‍ വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം അരങ്ങേറുന്നത്. കഥ നടക്കുന്നതിന്റെ തലേന്ന് വരെ പണം അടച്ച് ഭക്തര്‍ക്ക് വഴിപാട് ബുക്ക് ചെയ്യാം.
ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications