കൊച്ചി മെട്രോ പിങ്ക് ലൈൻ തുറന്നാൽ 8 ട്രെയിനുകൾ കൂടി വേണ്ടിവരുമെന്ന് ബെഹ്റ; തടസമായി ഫണ്ടിലെ കുറവ്

കൊച്ചി: പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ കൊച്ചി മെട്രോയിൽ കൂടുതൽ ട്രെയിനുകൾ ആവശ്യമായി വരുമെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. നിലവിലുള്ള സർവീസുകൾ കൃത്യമായ ഇടവേളകളിൽ നടത്താനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനും എട്ട് ട്രെയിനുകൾ കൂടി വാങ്ങേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്. എട്ട് ട്രെയിനുകൾ കൂടി എത്തിയാൽ കൊച്ചി മെട്രോയുടെ ആകെ ട്രെയിൻ എണ്ണം 33 ആയി ഉയരും.

കൊച്ചിക്കാരുടെ ഓണം വെള്ളത്തിലാവുമോ? ബോട്ട് സർവീസുകൾ വെട്ടിക്കുറച്ച് സംസ്ഥാന ജലഗതാഗത വകുപ്പ്
കൊച്ചിക്കാരുടെ ഓണം വെള്ളത്തിലാവുമോ? ബോട്ട് സർവീസുകൾ വെട്ടിക്കുറച്ച് സംസ്ഥാന ജലഗതാഗത വകുപ്പ്

എന്നാൽ സാമ്പത്തിക പരിമിതികൾ കാരണം പുതിയ ട്രെയിനുകൾ വാങ്ങാനുള്ള നിർദേശം ഇപ്പോഴും തീരുമാനമാകാതെ കിടക്കുകയാണ്. നിലവിൽ കൊച്ചി മെട്രോയ്ക്ക് 25 ട്രെയിനുകളാണുള്ളത്. ഇവയെല്ലാം ഒന്നാം ഘട്ടത്തിനായി വാങ്ങിയവയാണ്. ഇതിൽ സാധാരണയായി 18 ട്രെയിനുകളാണ് ഒരേസമയം സർവീസ് നടത്തുന്നത്. ബാക്കിയുള്ള ഏഴ് ട്രെയിനുകൾ അറ്റകുറ്റപ്പണിക്കായി സർവീസിൽ നിന്ന് മാറ്റുന്ന ട്രെയിനുകൾക്ക് പകരമായി ഉപയോഗിക്കുന്നു.

kochi

ജവഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിന്ന് കാക്കനാട്ടെ ഇൻഫോപാർക്ക് വരെ 10.58 കിലോമീറ്റർ ദൂരത്തിലാണ് രണ്ടാം ഘട്ടത്തിന്റെ പിങ്ക് ലൈൻ നിർമ്മിക്കുന്നത്. ഉയരത്തിലുള്ള പാതയായി നിർമ്മിക്കുന്ന ഈ ഭാഗത്ത് 10 പുതിയ സ്‌റ്റേഷനുകളാണ് ഉണ്ടാകുക. പിങ്ക് ലൈൻ കൂടി പ്രവർത്തനം ആരംഭിക്കുമ്പോൾ നിലവിലുള്ള 25 ട്രെയിനുകൾ കൊണ്ട് ആവശ്യമായ സർവീസ് നിലനിർത്താൻ ബുദ്ധിമുട്ടാകും.

ഒരേസമയം ചില ട്രെയിനുകൾ അറ്റകുറ്റപ്പണിക്ക് മാറ്റിവെക്കേണ്ടതിനാൽ സർവീസുകളുടെ എണ്ണം കുറയാനും ഇടവേള കൂടാനും സാധ്യതയുണ്ട്. എട്ട് ട്രെയിനുകൾ കൂടി ലഭിച്ചാൽ 7 മുതൽ 10 മിനിറ്റ് വരെ ഇടവേളയിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. എന്നാൽ അധിക ട്രെയിനുകൾ ലഭിച്ചില്ലെങ്കിൽ രണ്ടാം ഘട്ടത്തിലെ സർവീസുകൾക്കിടയിലെ ഇടവേള ഏകദേശം 20 മിനിറ്റായി ഉയരാൻ സാധ്യതയുണ്ട്.

അതേസമയം, മുൻ സർക്കാരിന്റെ കാലത്തുതന്നെ പുതിയ ട്രെയിനുകൾ വാങ്ങാൻ നിർദേശം നൽകിയിരുന്നു. ഇതിനായി കേന്ദ്രസർക്കാരിന്റെ സഹായം തേടാൻ സംസ്ഥാന സർക്കാർ കെഎംആർഎല്ലിനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അവിടെയാണ് പുതിയ ട്രെയിനുകൾ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നത് തടസമായി നിൽക്കുന്നത്.

ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിന് അനുമതി നൽകേണ്ടതുണ്ട്. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിൽ ഏകദേശം 275 കോടി രൂപയുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരിന് വഹിക്കേണ്ടിവരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും; ഓഗസ്‌റ്റ് 22 മുതൽ
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും; ഓഗസ്‌റ്റ് 22 മുതൽ

അതുപോലെ തന്നെ പുതിയ ട്രെയിനുകൾ വാങ്ങുന്നതിൽ സമയവും പ്രധാന ഘടകമാണ്. ഓർഡർ നൽകിയാൽ ട്രെയിനുകൾ എത്താൻ ഏകദേശം രണ്ട് വർഷം വേണ്ടിവരും. ഇപ്പോൾ ഓർഡർ നൽകിയാലും ട്രെയിനുകൾ ലഭിക്കുക ഏകദേശം 2028-ൽ മാത്രമായിരിക്കും. അതായത് രണ്ടാം ഘട്ടം പ്രവർത്തനം ആരംഭിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമായിരിക്കും പുതിയ ട്രെയിനുകൾ ലഭിക്കുക. അതിനാൽ പെട്ടെന്ന് തന്നെ നടപടികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+