Get Updates
Get notified of breaking news, exclusive insights, and must-see stories!

കായംകുളത്ത് തെരുവുനായ്ക്കളുടെ നരനായാട്ട്; കുട്ടികളുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്...

കായംകുളം: കണ്ണൂരില്‍ നാടോടി സ്ത്രീയുടെ മൂക്കും ചൂണ്ടും കടിച്ച് പറിച്ചതിന് പിന്നാലെ കായംകുളത്തും അക്രമകാരികളായ നായ്ക്കളുടെ നരനായാട്ട്. രണ്ടിടങ്ങളിലായി കുട്ടികളടക്കം എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാല് വയസും ഒന്‍പതു വയസുമുള്ള കുട്ടികളുംള്‍പ്പെടെയാണ് ഏഴ് പേര്‍ക്ക് കടിയേറ്റത്.

കായംകുളം പെരിങ്ങോലയില്‍ ആറ് പേര്‍ക്കും എരുവയിലില്‍ നാലര വയസുള്ള ദേവി പാര്‍വതിക്കുമാണ് തെരുവു നായയുടെ കടിയേറ്റത്. ഒന്‍പത് വയസ്സുള്ള ഗ്രീഷ്മയാണ് കടിയേറ്റ മറ്റൊരു കുട്ടി. പരിക്കേറ്റവരെ കായംക്കുളം താലൂക്ക് ആസ്പത്രിയിപ്രവേശിപ്പിച്ചിരിക്കുകയാണ്.

Stray Dog

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. കായംകുളത്ത് കുറച്ച് ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണ്. ഈ നഗരസഭാ പരിധിയില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നതാണ് തെരുവ് നായകള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Read Also: ഇതാണ് മന്ത്രി, നന്ദിയുണ്ട് മിനിസ്റ്റര്‍; റവന്യൂ മന്ത്രിയെ വിളിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

പ്രദേശത്തെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. കണ്ണൂരിലെ തലശ്ശേരിയില്‍ ശനിയാഴ്ച വെളുപ്പിനാണ് നാടോടി സ്ത്രീയെ തെരുവായ്ക്കളുടെ കൂട്ടം ആക്രമിച്ചത്.

കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനിയായ രാധയാണ് തെരുവ് നായകളുടെ അക്രമണത്തിന് ഇരയായതത്. മമ്പറത്ത് പാലത്തിന് സമീപം രാധ താമസിച്ചിരുന്ന ടെന്റില്‍ കയറിയാണ് തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ഉറങ്ങിക്കിടന്ന രാധയ കടിച്ച് വലിക്കുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+