കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് മന്ത്രി, നന്ദിയുണ്ട് മിനിസ്റ്റര്‍; റവന്യൂ മന്ത്രിയെ വിളിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

  • By Vishnu
Google Oneindia Malayalam News

സര്‍ക്കാര്‍ ഓഫീസില്‍ കറി ഇറങ്ങി നടുവൊടിയുന്നത് പുതിയ കാര്യമൊന്നുമല്ല. എല്ലാം ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍പോലും വിചാരിച്ചിട്ട് കാര്യങ്ങള്‍ നേരെ ആകുന്നില്ല. എങ്കിലും ചിലരുടെ ഇടപെടല്‍ വലിയ ആശ്വാസം നല്‍കുന്നുണ്ട്. വില്ലേജ് ഓഫീസില്‍ കുരുങ്ങിപ്പോയ ഒരു യുവാവ് സഹികെട്ട് മന്ത്രിയെ നേരിട്ട് വിളിച്ചു, മന്ത്രിയുടെ മറുപടിയും ഇടപെടലും ഫലം കണ്ടു. അഞ്ച് മിനിറ്റിനുള്ളില്‍ കാര്യം നടന്നു.

ഫാരി റോഡ്രിഗ്‌സ് എന്ന യുവാവാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ട് വില്ലേജ് ഓഫീസിനെ അഞ്ച് മിനിട്ട് കൊണ്ട് ശരിയാക്കിയിട്ട കാര്യം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വന്തം അനുഭമാണ് ഫാരി എഴുതിയത്. ഒരു സര്‍ട്ടിഫിക്കറ്റിനായി കയറി ഇറങ്ങി മടുത്തപ്പോള്‍ അറ്റ കൈക്ക് മന്ത്രിയെ നേരിട്ടു വിളിച്ചു. അദ്യതവണ തന്നെ ഫോണ്‍ എടുത്ത മന്ത്രി ഓണം ആഘോഷിക്കാന്‍ പോയ ഉദ്യോഗസ്ഥരെ തിരികെ ഓഫീസിലെത്തിച്ചെന്നാണ് ഫാരി കുറിച്ചിരിക്കുന്നത്.

 e-chandrasekharan

വില്ലേജ് ഓഫീസിലും തഹസില്‍ദാര്‍ ഓഫീസിലേക്കുമായി നിരവധി പേരാണ് കാത്തുനിന്നിരുന്നത്. പലരും വൃദ്ധന്‍മാരും അവശരുമൊക്കെയാണ്. അപ്പോഴാണ് എല്ലാവരും കൂടി ഓണം ആഘോഷിക്കാന്‍ പോയത്. ഒടുവില്‍ അത് ചെയ്യേണ്ടി വന്നു. ഫാരിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെയാണ് .

ഒടുവില്‍ ഇന്ന് അത് ചെയ്യേണ്ടി വന്നു.കുറച്ചു നാളുകള്‍ ആയി ഒരു സര്‍ട്ടിഫിക്കറ്റിന് വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങുന്നു...'വില്ലേജ് ഓഫീസര്‍ ലീവാണ്' അറിയാലോ വരുന്ന 10 ദിവസം കൂടെ ലീവാണ്!..
ആളുകള്‍ എല്ലാരും വന്നു മടങ്ങുന്നു...ചിലര്‍ സങ്കടം പറയുന്നു...ആര് കേള്‍ക്കാന്‍...ഒടുവില്‍ എന്റെ മുഖം കറുത്ത് തുടങ്ങിയപ്പോള്‍ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ അപേക്ഷ പരിശോധിച്ച് തന്നു. (വില്ലേജ് ഓഫീസര്‍ തരേണ്ടതു കിട്ടിട്ടില്ല..പിന്നെ തരും പോലും അവര് വന്നിട്ട് )..

തീര്‍ന്നില്ല...അതുമായി താലൂക്കില്‍ പോയി അവിടന്ന് വേണം ശരിക്കുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍.ഓണത്തിന് മുമ്പുള്ള അവസാന വര്‍ക്കിംഗ് ഡേ ആയ ഇന്ന് രാവിലെ ചെന്നതാണ് താലൂക്ക് ഓഫീസില്‍. അപ്ലിക്കേഷന്‍ വാങ്ങി വെച്ചു.ഉച്ചകഴിഞ്ഞു വരാന്‍ പറഞ്ഞു.എല്ലാരും പോകുകയാണ്...എങ്ങോട്ടെന്നല്ലേ, 'ഓണം ആഘോഷിക്കാന്‍'.
12.30 ആയപ്പോഴേക്കും എല്ലാരും കൂടെ വണ്ടിയില്‍ കേറി പോയി ... ഓഫീസിലെ ഒരാള്‍ (അവിടെയിരിക്കാന്‍ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു പോങ്ങന്‍) പറഞ്ഞു ഉച്ചകഴിഞ്ഞു വന്നു നോക്കു തഹസില്‍ദാര്‍ വന്നാല്‍ കിട്ടും സര്‍ട്ടിഫിക്കറ്റ് എന്ന്...ഉച്ച കഴിഞ്ഞു വന്നു 2.30 ആയി. മൂന്ന് മണിയായി. വയസ്സായവര്‍ മുതല്‍ കുട്ടികള്‍ വരെ കാത്തിരിപ്പാണ്.വീണ്ടും പോയി ചോദിച്ചു.മറുപടി തഥൈവ...വന്നാല്‍ തരാം... എന്റെ കാര്യം പറഞ്ഞു...'17 ന് അവസാന തീയതിയാണ്, എക്‌സാമുണ്ട് ,അപേക്ഷ അയകാനുള്ളതാണ്, കൊല്ലത്തില്‍ ഒരിക്കലെ ഉള്ളു, ഇന്ന് കിട്ടിയില്ലെങ്കില്‍ കാര്യമില്ല, 16 വരെ ലിവല്ലേ...'.

ആര് കേള്‍ക്കാന്‍....
ഒടുവില്‍ അത് ചെയ്യേണ്ടി വന്നു...
ഒരു ഫോണ്‍ കോള്‍.
റവന്യു മിനിസ്റ്റര്‍ ഇ. ചന്ദ്രശേഖരന്‍.
കാര്യം പറഞ്ഞു. നോക്കട്ടെ എന്ന് മറുപടി...
5 മിനിറ്റ്. ഒരു വണ്ടി നിറയെ ഉദ്യോഗസ്ഥര്‍ വന്നിറങ്ങി.എല്ലാരും എന്നെ തുറിച്ചു നോക്കി പോയി. തൊട്ടു പുറകെ തഹസില്‍ദാര്‍. എന്നോട് തട്ടിക്കയറി.'2.30 ന് വരാം എന്ന് പറഞ്ഞതല്ലേ' എന്ന്.
ഞാന്‍ വാച്ച് നോക്കി...3.30 ആയിട്ടല്ലേ ഉള്ളു എന്ന മട്ടില്‍ അയാളും കയറിപ്പോയി.
കുറച്ചു നേരത്തെ കാത്തിരിപ്പു കൂടെ.സാധനം റെഡി. വയസായവര്‍ക്കടക്കം എല്ലാവര്‍ക്കും കാര്യങ്ങള്‍ നടന്നു കിട്ടി..അവര്‍ക്കും സന്തോഷമായി... ഏറ്റവും വലിയ തമാശ എന്താണെന്നാല്‍, ഉച്ചക്ക് ബാഗ് എടുത്തു വീട്ടിലേക്കു പോയ ഉദ്യോഗസ്ഥര്‍ വരെ തിരിച്ചു വന്നു ജോലി തീര്‍ത്തു കൊടുത്തു...

നന്ദിയുണ്ട് മിനിസ്റ്റര്‍. നന്ദിയുണ്ട്...
തിരക്കിലും ഒറ്റ വിളിയില്‍ തന്നെ ഫോണ്‍ എടുത്തിന്.
5 മിനിറ്റിനുള്ളില്‍ തന്നെ തീരുമാനം ഉണ്ടാക്കി തന്നതിന്...
മിനിസ്റ്ററേക്കാള്‍ തിരക്കുള്ള തഹസില്‍ദാരെയും ശിഷ്യന്മാരെയും കാര്യങ്ങള്‍ മനസിലാക്കി കൊടുത്തതിന്. നിങ്ങളെപ്പോലെ ഉള്ളവരെ നാട് ഇനിയും കാത്തിരിക്കുന്നു....

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Facebook post on Kerala Revenue Minister E Chandrasekharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X