പി ജയരാജനെ വീണ്ടും തഴഞ്ഞു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എട്ട് പുതുമുഖങ്ങള്‍
കൊച്ചി: പ്രായപരിധി കര്‍ശനമായി നടപ്പിലാക്കി സിപിഎം സംസ്ഥാന സമിതി പ്രഖ്യാപനം. 75 വയസ്സ് പിന്നിട്ട 13 പേരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രിയെന്നത് കണക്കിലെടുത്ത് പ്രായപരിധിയില്‍ ഇളവ് ലഭിച്ചിരിക്കുന്നത് പിണറായി വിജയന് മാത്രമാണ്. മുന്‍ മന്ത്രി ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍ അടക്കമുളളവരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവര്‍ സംസ്ഥാന സമിതിയില്‍ ക്ഷണിതാക്കളാണ്.
17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എട്ട് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. കെകെ ജയചന്ദ്രന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍, പികെ ബിജു, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍, സജി ചെറിയാന്‍ എന്നിവരാണ് പുതുമുഖങ്ങള്‍. അതേസമയം പി ജയരാജനെ ഇത്തവണയും സിപിഎം സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കി. സംസ്ഥാന സമിതിയിൽ വിഎസ് അച്യുതാനന്ദൻ പ്രത്യേക ക്ഷണിതാവായി തുടരും.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഇവരാണ്: പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ടി എം തോമസ് ഐസക്, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, എ വിജയരാഘവൻ, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്‌ണൻ, കെ പി സതീഷ് ചന്ദ്രൻ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാൽ, കെ വരദരാജൻ, എസ് രാജേന്ദ്രൻ, സൂസൻ കോടി, കെ സോമ പ്രസാദ്, എം എച്ച് ഷാരിയാർ, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവൻകുട്ടി, ഡോ. വി ശിവദാസൻ
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
കെ സജീവൻ, പുത്തലത്ത് ദിനേശൻ, എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ് ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം.സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്, എം ബി രാജേഷ്, എ സി മൊയ്‌തീൻ, എൻ ആർ ബാലൻ, പി കെ ബിജു, എം കെ കണ്ണൻ, സി എൻ മോഹനൻ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ് ശർമ, എം സ്വരാജ്,
ഗോപി കോട്ടമുറിക്കൽ, കെ കെ ജയചന്ദ്രൻ, കെ പി മേരി, വി എൻ വാസവൻ, ആർ നാസർ, സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത, കെ പി ഉദയഭാനു, എസ് സുദേവൻ, എം വി ബാലകൃഷ്‌ണൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, പി മോഹനൻ, പി സതീദേവി, എ പ്രദീപ്‌കുമാർ, പി എ മുഹമ്മദ് റിയാസ്, ഇ എൻ മോഹൻദാസ്, പി കെ സൈനബ, പി ശ്രീരാമകൃഷ്‌ണൻ, പി നന്ദകുമാർ.












Click it and Unblock the Notifications