Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ സിപിഎം ലീഗ് സംഘര്‍ഷം: എട്ട് പേര്‍ക്ക് പരിക്ക്...

കോഴിക്കോട്: കോഴിക്കോട് വീണ്ടും രാഷ്ട്രീയ അക്രമങ്ങള്‍ പെരുകുന്നു. വടകരയില്‍ വീണ്ടും സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ എട്ട് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഒരു ലീഗ് പ്രവര്‍ത്തകനും എഴ് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. വടകരയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നില നില്‍ക്കുന്നതായാണ് വിവരം.

വടകരയിലെ കോട്ടപ്പള്ളി എന്ന സ്ഥലത്താണ് മുസ്ലീം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഒരു വായന ശാലയും ചിയക്കടയും അക്രമികള്‍ അടിച്ച് തകര്‍ത്തു. പ്രദേശത്ത് വ്യാപാര വിയവസായ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Violence

സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ചെറിയ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. കുറേ നാളായി ഇവിടെ സംഘര്‍ഷം നിലനില്‍ക്കുകയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നീറിപ്പുകഞ്ഞ് നില്‍ക്കുന്ന പ്രദേശമായതിനാല്‍ വടകരയില്‍ കൂടുതല്‍ പോലീസിനെ ഇറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വടകരയ്ക്ക് തെട്ടടുത്ത സ്ഥലമായ നാദാപുരത്ത് എസ്ഡിപിഐ ലീഗ് സംഘര്‍ഷത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് വടകരയിലും തൊട്ടുത്ത പ്രദേശങ്ങളിലും സംഘര്‍ഷം ഉടലെടുത്തത്.

Read More: നിമിഷ ഫാത്തിമ ആയത് വിവാഹം കഴിക്കാനല്ല... മതം മാറ്റിയത് ആര്...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+