കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനമുത്തശ്ശി യാത്രയായി

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം:ഒടുവില്‍ ആനമുത്തശ്ശി യാത്രയായി...ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന നാട്ടാനകളിലൊന്നായ മഹേശ്വരിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചരിഞ്ഞത്. വെള്ളാന(ആല്‍ബിനോ)കളില്‍ ഏറ്റവും തല മുതിര്‍ന്നവളായിരുന്നു85 വയസ്സുകാരിയായ മഹേശ്വരി.തിരുവനന്തപുരം മൃഗശാലയുടെ പ്രിയപ്പെട്ടവളായിരുന്നു ഈ ആനമുത്തശ്ശി എന്നു പറയാതിരുക്കാന്‍ വയ്യ.

1946ല്‍ കോന്നി കാട്ടിലെ വാരിക്കുഴിയില്‍നിന്നാണ് മഹേശ്വരിയെ ലഭിച്ചത്. വെള്ളാനയായെ അവളെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. അന്നു മഹേശ്വരിക്ക്15 വയസ്സു കഴിഞ്ഞിരുന്നു.

elephant

എപ്പോഴും ശാന്തശീലയായ വെള്ളാനയായിരുന്നു മഹേശ്വരി. കാഴ്ച്ചക്കാര്‍ക്കെന്നും കൗതുകക്കാഴ്ചയായിയുന്നു അവള്‍. പിടിയാനയുടെ വരവു ശുഭസൂചനയായാണ് രാജകുടുംബം കണ്ടിരുന്നത്. ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മണ്‍റോയ്ക്ക് അന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റീജന്റ് റാണി ഗൗരിലക്ഷ്മീ ബായി ഇക്കാര്യം എഴുതിയിട്ടുണ്ടായിരുന്നു.

പ്രായാധിക്യം മൂലം ആറു വര്‍ഷം മുമ്പ് മഹേശ്വരിയുടെ പല്ലുകളെല്ലാം കൊഴിഞ്ഞു പോയിരുന്നു. അതുകൊണ്ട് തന്നെ അവള്‍ക്ക് പഴങ്ങളും ദ്രവരൂപത്തിലുള്ള ഭക്ഷണവും പുല്ലുമായിരുന്നു നല്കിയിരുന്നത്. എന്നാല്‍ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരം ചക്കപ്പഴമായിരുന്നു.

ഏകദേശം 60 വയസാണ് ഏഷ്യന്‍ ആനകളുടെ ആയുസ്സ്. 2003 ല്‍ തായ്‌ലാന്റിലെ മൃഗശാലയിലെ ലിങ്വാങ് എന്ന ആനമാത്രമാണ് ഇതിനു മിന്നെ 86 വര്‍ഷം ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ ശനിയാഴ്ച്ചയോടുകൂടിയാണ് മഹേശ്വരിയുടെ നില വഷളായത്. അവള്‍ തളര്‍ന്ന് തുമ്പിക്കെ കുത്തി വീണു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം വിഫമാവുകയായിരുന്നു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൃഗശാല വളപ്പില്‍ സംസ്‌ക്കരിച്ചു.

English summary
Maheswari, an 85-year-old elephant who was brought from the wild in 1946, on Monday died in the zoo in Thiruvananthapuram, barely two days after she fell ill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X