Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 പുരുഷൻമാർക്ക് 968 സ്ത്രീകൾ;കേരളത്തിൽ പെൺകുട്ടികളുടെ ജനന നിരക്ക് വർധിച്ചു

കൊച്ചി; കേരളത്തിൽ പെൺകുട്ടികളുടെ ജനന നിരക്കിൽ വലിയ വർധനവ് സംഭവിച്ചതായി വാർഷിക സ്ഥിതി വിവരക്കണക്ക്. 2020 ൽ 1000 പുരുഷൻമാർക്ക് 968 സ്ത്രീകൾ എന്ന നിലയിലാണ് അനുപാതം. ഒരു ദശാബ്ദത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അനുപാതമാണിത്. 2019, 2018, 2011 വര്‍ഷങ്ങളില്‍ 1000 പുരുഷന്മാര്‍ക്ക് 960, 963, 939 എന്നിങ്ങനെയായിരുന്നു അനുപാതം.

women4256-1552021

2020-ൽ ജനിച്ച 4,46,891 കുട്ടികളിൽ 2,19,809 (49.18%) പെൺകുട്ടികളും 2,27,053 (50.81%) ആൺകുട്ടികളുമാണ്. 29 ജനന രജിസ്ട്രേഷനുകളിൽ ലിംഗം രേഖപ്പെടുത്തിയിട്ടില്ല. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ ലിംഗാനുപാതം 1,084 ആയിരുന്നു.സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഉയർന്ന ആയുർദൈർഘ്യം ഉള്ളതിനാൽ മുഴുവൻ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്ആർബിയിൽ (സെക്സ് റേഷ്യോ അറ്റ് ബർത്ത്) നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഡെമോഗ്രഫി വിദഗ്ധനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ചെയർമാനുമായ എസ് ഇരുദയ രാജൻ പറഞ്ഞു.

ജനന നിരക്ക് ഗ്രാമങ്ങളിലാണ് കുറവ്. 2020 ൽ ഗ്രാമങ്ങളിൽ 1,38,910 കുട്ടികളാണ് ജനിച്ചത്. അതേസമയം നഗര മേഖലയിൽ 3,07,981 കുഞ്ഞുങ്ങളാണ് ജനിച്ചത്. നവംബർ മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്തത് 40,945. അതായത് 9.16 ശതമാനം. ജൂൺ മാസത്തിലാണ് രണ്ടാമത്തെ ഉയർന്ന നിരക്ക് ,9.8 ശതമാനം.

2020ൽ സർക്കാർ ആശുപത്രികളിലെ പ്രസവങ്ങളിൽ നേരിയ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.30.34% പ്രസവങ്ങൾ സർക്കാർ ആശുപത്രികളിൽ നടന്നപ്പോൾ 68.90% പ്രസവങ്ങളും സ്വകാര്യ ആശുപത്രികളിലാണ് നടന്നത്. ഇത് 2019 ൽ യഥാക്രമം 31.13%, 67.83% ആയിരുന്നു കണക്കുകൾ.സർക്കാർ ആശുപത്രികളിൽ 57.69 ശതമാനവും സാധാരണ പ്രസവങ്ങളായിരുന്നു. 40.76 ശതമാനം ശസ്ത്രക്രിയയിലൂടെയും. സ്വകാര്യ ആശുപത്രികളിൽ 53.37 ശതമാനം സാധാരണ പ്രസവങ്ങളാണെങ്കിൽ 42.93 ശതമാനം ശസ്ത്രക്രിയായണ്. 19 വയസോ അതിൽ താഴെയോ പ്രായമുള്ള അമ്മമാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2019 ല്‍ ഇത് 20,998 ആയിരുന്നെങ്കില്‍ 2020 ല്‍ ഇത് 17,202 ആണ്.

'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+