'മുറുക്കില്‍ കുരുക്ക് മുറുക്കി'; ഹെൽത്ത് കാർഡിന് കൈക്കൂലി, ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ വിജിലൻസ് പിടിയില്‍

പാലക്കാട്: പരിശോധന കൂടാതെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വാങ്ങി നല്‍കാമെന്ന പേരില്‍ ഭക്ഷണ വിതരണ കമ്പനി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. കൊടുവായൂര്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി മാത്യുവാണ് 13500 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടിയിലായത്.
പാലക്കാട് ജില്ലയിലെ കരിക്കോട് എന്ന സ്ഥലത്ത്, അമ്പിളി ഫുഡ്‌സ് എന്ന മുറുക്ക് കമ്പനി ഉടമയായ അനന്തകൃഷ്ണന്‍, അയാളുടെ മുറുക്ക് കമ്പനിക്കായുള്ള സാനിട്ടറി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടരായ ഷാജി മാത്യു കമ്പനിയില്‍ എത്ര തൊഴിലാളികള്‍ ഉണ്ടെന്ന് അന്വേഷിക്കുകയും, 18 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിച്ചപ്പോള്‍ പരിശോധന കൂടാതെ ഹെല്‍ത്ത് കാര്‍ഡും, സാനിട്ടറി സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനു വേണ്ടി 10000 രൂപ കൈക്കൂലി ചോദിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 9-ാം തീയതി 10000 രൂപ നല്‍കുകയും, അന്നേരം തന്നെ സാനിട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും, ശേഷം ഹെല്‍ത്ത് കാര്‍ഡിനായി രണ്ടു ദിവസം കഴിഞ്ഞു വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഷാജി മാത്യുവിനെ സമീപിച്ചപ്പോള്‍, ഹെല്‍ത്ത് കാര്‍ഡിന് വേണ്ടി ഇനിയും ആളൊന്നിനു 750 രൂപ വച്ച് 18 തൊഴിലാളികല്ക്കായി 13500 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.
ഇതൊക്കെ കഴിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണ്; കേരളത്തില്‍ എത്തിയാല്‍ കഴിക്കേണ്ട നാല് വിഭവങ്ങള്‍
തുടര്‍ന്ന് കമ്പനി ഉടമയായ അനന്തകൃഷ്ണന്‍ ഈ വിവരം പാലക്കാട് യൂണിറ്റ് ഡി.വൈ.എസ്.പി ഷംസുദ്ദീനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി, വൈകുന്നേരം 7.30 മണിക്ക് ഷാജി മാത്യൂവിന്റെ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ വച്ച് 13500 രൂപ കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുകയാണുണ്ടായത്. പരിശോധന കൂടാതെ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അരുണ്‍ രാജ് വിതരണം ചെയ്ത 18 ഹെല്‍ത്ത് കാര്‍ഡ്കളും വിജിലന്‍സ് സംഘം പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ വിജിലന്‍സ്, പാലക്കാട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ഷംസുദ്ദീനെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ ഫിറോസ്, ഗിരിലാല്‍, ഹേമന്ത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സുരേന്ദ്രന്‍, മനോജ് കുമാര്‍, സലീം, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സിനു, ബൈജു, എസ് സി പി ഒമാരായ ഉബൈദ് സി പി ഒ മാരായ പ്രമോദ്, ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications