ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകരുടെ റാലി; 200 ഓളം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വിശ്വ ഹിന്ദു പരിഷത്ത് ( വി എച്ച് പി ) സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളും കൈയിലേന്തി പ്രകടനം നടത്തിയതിന് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ആയുധങ്ങളുമായി പൊതുനിരത്തിലിറങ്ങി മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. കീഴാരൂരില്‍ കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കണ്ടാലറിയാവുന്ന 200 ഓളം വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആര്യന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ആര്യന്‍കോട് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. വി എച്ച് പി സംഘടിപ്പിച്ച വിദ്യാവാഹിനി പഠന ശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷ യാത്രയിലായിരുന്നു വനിതാ പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കൈയിലേന്തി പൊതുനിരത്തില്‍ ഇറങ്ങിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തിലാണ് കീഴാരൂരില്‍ ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചിരുന്നത്. മേയ് 15ന് ആരംഭിച്ച വിദ്യാവാഹിനി എന്ന പേരിലെ പഠന ശിബിരം മേയ് 22നാണ് സമാപിച്ചത്. പഠന ശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്.
ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആര്യന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് എന്നാണ് വിവരം. ആയുധമേന്തിയുള്ള റാലിയ്‌ക്കെതിരെ എസ് ഡി പി ഐ ( സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ) പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍
നെയ്യാറ്റിന്‍കര സരസ്വതി വിദ്യാലയത്തിലാണ് ക്യാംപ് നടന്നിരുന്നത്. ആയുധമേന്തിയുള്ള വി എച്ച് പി റാലിക്കെതിരെ സംഗീത സംവിധായകനും ഗായകനുമായ ഹരീഷ് ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കുട്ടികളുടെ കൈയില്‍ വാള്‍ അല്ല, പുസ്തകം വെച്ച് കൊടുക്കണം എന്നും അവര്‍ക്ക് സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പഠിപ്പിച്ച് കൊടുക്കണം എന്നുമാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആയുധമേന്തിയുള്ള റാലി ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ടി എന്‍ പ്രതാപനും പറഞ്ഞിരുന്നു.












Click it and Unblock the Notifications