ബിജെപി ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് കോണ്‍ഗ്രസിലെ പ്രമുഖനുള്‍പ്പെടെ തൃക്കാക്കരയിലെത്തിയത്: മന്ത്രി
എറണാകുളം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എവി അബ്ദുറഹ്മാന്. ബി ജെ പി ആഗ്രഹിക്കുന്ന പോലെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം അവരേക്കാള്‍ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ് ഗാന്ധിയുടെ പിന്തുടര്ച്ചക്കാര് എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് അദ്ദേഹം വിമർശിക്കുന്നത്. ബി ജെ പിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് കോണ്‍ഗ്രസിലെ പ്രമുഖനുള്‍പ്പെടെ തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തിയത്. തൃക്കാക്കര പോരിന് അവസാനമിട്ട് കേരളം പല വഴിക്ക് പിരിയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം അതിന്റെ അന്ത്യയാത്രയ്ക്ക് തുടക്കമിട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എവി അബ്ദുറഹ്മാന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കൈ 'കൊടുത്ത്' പിരിയാന്‍ കോണ്‍ഗ്രസ്
ബി ജെ പി ആഗ്രഹിക്കുന്ന പോലെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം അവരേക്കാള്‍ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ് ഗാന്ധിയുടെ പിന്തുടര്ച്ചക്കാര് എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു അപവാദമാകുമെന്നായിരുന്നു അടുത്ത കാലം വരെയുള്ള പ്രതീക്ഷ. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ പല വിമര്‍ശനങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഉണ്ടായിരുന്നെങ്കിലും യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്ത്തകന് മതേതര വിശ്വാസങ്ങള്‍ അടിയറ വെക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും അധികാരത്തിന് പുറത്തായതോടെ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളുടെ ഖാദിയിലേയും കാവിക്കര തെളിഞ്ഞ് തുടങ്ങി. കൈ ബി ജെ പിക്ക് കൊടുത്ത് പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിനലാണ് പലരും.

തൃക്കാക്കര പോരിന് അവസാനമിട്ട് കേരളം പല വഴിക്ക് പിരിയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം അതിന്റെ അന്ത്യയാത്രയ്ക്ക് തുടക്കമിട്ടിട്ടുണ്ടാകും. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിക്ക് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അവസാന ശ്വാസമാകുമെന്ന പ്രതീക്ഷ അവസാനിച്ച് കഴിഞ്ഞു. ചത്ത കിളികളുടെ കൂട് പോലെയാകാന്‍ കെ പി സി സി ആസ്ഥാനത്തിന് ഇനി അധിക നാള് വേണ്ടിവരില്ല.
വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍
ബി ജെ പിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് കോണ്‍ഗ്രസിലെ പ്രമുഖനുള്‍പ്പെടെ തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തിയത്. തൃക്കാക്കര ബസ് കിട്ടിയില്ലേല്‍ പിന്നെ മാരാര്‍ ജി ഭവനിലേക്കുള്ള വണ്ടി പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസിലെ പലരും. അടിമുടി ആത്മവിശ്വാസമില്ലാതെയാണ് കോണ്‍ഗ്രസും അവര്‍ നയിക്കുന്ന യു ഡി എഫും തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങിയത്. കോണ്‍ഗ്രസിന് പുതുജീവനേകുമെന്ന് പ്രതീക്ഷയില്‍ നടന്ന ചിന്തന്‍ ബൈഠക്ക് തൃക്കാക്കര പ്രചാരണത്തിനിടെയാണ് നടന്നത്. പക്ഷേ അതുപോലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയില്‍ തരിമ്പും ആത്മവിശ്വാസം കൂട്ടിയില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിനു കീഴില്‍ ആരംഭിച്ച പ്രസ്ഥാനം ഇന്ന് ദേശീയ തലത്തില്‍ തന്നെ ആശയങ്ങളില്ലാതെ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഇതിനിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായ ശ്രീ കപില്‍ സിബല്‍ പാര്‍ട്ടി വിട്ട വാര്‍ത്തയുമെത്തി. പക്ഷേ അദ്ദേഹം രാജ്യത്തെ ജനാധിപത്യ - മതേതര സഖ്യത്തിനൊപ്പം ഉറച്ചു നിന്നാണ് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശയങ്ങള്‍ പണയം വെച്ചും അധികാര മോഹത്തിന് പുറകേ പോകാനാണ് താല്പര്യം. അധികാര രാഷ്ട്രീയത്തിനായി സ്വന്തം പാര്‍ട്ടിയെ തന്നെ ഒറ്റിക്കൊടുക്കാന്‍ മടിക്കാത്തവരാണ് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തിലുള്ളത്. അവര്‍ക്ക് കേരളം നല്കുന്ന തിരിച്ചടിയാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് റിസല്‍റ്റ്. പക്ഷേ അതൊരു തിരുത്തല്‍ പക്രിയ ആക്കേണ്ടതിന് പകരം അധികാരമുള്ളിടത്തേക്ക് ചേക്കേറി കാവി പുതക്കാനാകും കെ പി സി സിയിലെ പ്രമുഖരുടെ നീക്കം.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications