മന്ത്രി പലതവണ വിഷയത്തില്‍ ഇടപെട്ടു: കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി
തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. മന്ത്രി വിഷയത്തില്‍ പല തവണ ഇടപെട്ടു. സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിഷയം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത്. മന്ത്രിയുടെ ഭാഗത്ത് നിന്നും അനീതിയുണ്ടായി. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്നും കളിയാക്കുന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടായതെന്നും പരാതിക്കാരി ആരോപിക്കുന്നു.
കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നാണ് എന്‍സിപി പ്രാദേശിക നേതാവയ കുട്ടിയുടെ പിതാവും വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ ആദ്യം പരാതിപ്പെട്ടെങ്കിലും, നടപടിയൊന്നും ഇല്ലാത്തതിനാലാണ് പൊലീസില്‍ പരാതിയുമായി ചെന്നത്. അവിടുന്നും നീതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടലും ഉണ്ടാവുന്നത്.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരി. ഈ സമയത്താണ് മകളെ പത്മാകരന്‍ ഹോട്ടലിലേക്ക് വിളിക്കുന്നത്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലാണ് പത്മാകരന്‍ വിളിച്ചപ്പോള്‍ മകള്‍ അങ്ങോട്ട് ചെന്നത്. എന്നാല്‍ അദ്ദേഹം മകളുടെ കൈക്ക് കയറി പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാവാന്‍ എത്ര പൈസ കിട്ടിയെന്നും അദ്ദേഹം ചോദിച്ചെന്നും പരാതിക്കാരിയുടെ അച്ഛന്‍ പറയുന്നു. എന്‍സിപി മണ്ഡലം പ്രസിഡന്‍റ് കൂടിയായിരുന്നു ഇദ്ദേഹം.
അതേസമയം വിഷയത്തില്‍ ഇടപെട്ടെന്ന് സമ്മതിച്ച് മന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞായിരുന്നില്ല ഇടപെടല്‍. പാര്‍ട്ടി വിഷയം എന്ന രീതിയിലാണ് ഇടപെട്ടത്. പ്രശ്‌നം ഏതുതരത്തില്‍ പരിഹരിക്കണമെന്ന് പറഞ്ഞിട്ടില്ല. വിഷയം സ്ത്രീപീഡനം ആണെന്ന് അറിഞ്ഞപ്പോള്‍ സംഭാഷണം അപ്പോള്‍ തന്നെ അവിടെ അവസാനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
അതേസമയം, മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ എകെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എന്നിവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications