Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശീന്ദ്രനെ പിന്തുണച്ച് തോമസ് കെ തോമസും: മന്ത്രി ഇടപെട്ടത് പാര്‍ട്ടി നേതാക്കളുടെ വിഷയത്തില്‍

ആലപ്പുഴ: സ്ത്രീ പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ പിന്തുണച്ച് തോമസ് കെ തോമസ് എംഎല്‍എ. സ്ത്രീ പീഡന പരാതിയില്‍ അല്ല, പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള പ്രശ്നത്തിലാണ് മന്ത്രി ഇടപെട്ടത്, അതിന്‍റെ പേരില്‍ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാനാണ് ഇടപെട്ടതെന്ന് അവകാശപ്പെട്ട് മന്ത്രി എകെ ശശീന്ദ്രനും നേരത്തെ രംഗത്ത് എത്തിയിരുന്നു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

എന്‍സിപിയുടെ കുണ്ട ബ്ലോക്ക് പ്രസിഡന്‍റും പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായി മാസങ്ങളുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി എന്‍സിപി നേതാവായ വ്യക്തിയെ വിളിച്ചത്. വിഷയം പാര്‍ട്ടിക്ക് പ്രശ്നം ഉണ്ടാവാത്ത രീതിയില്‍ ഒത്തുതീര്‍പ്പില്‍ എത്തിക്കണമെന്നതായിരുന്നു ബ്ലോക്ക് പ്രസിഡന്‍റിനോട് മന്ത്രി ആവശ്യപ്പെട്ടത്. അല്ലാതെ മറ്റൊരു തരത്തിലുള്ള ഇടപെടലും മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.

aksae

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

ബ്ലോക്ക് പ്രസിഡന്റിന്റെ മകള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ചു. ഇത് പ്രാദേശിക തലത്തില്‍ ചില തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നേരത്തെ നേതാക്കള്‍ തമ്മിലുള്ല ഈ വിഷയം തന്‍റെ മുന്നിലും വന്നിരുന്നു. കൊല്ലം ജില്ലയിലെ വിഷയമായിരുന്നതിനാലാണ് അതില്‍ ഞാന്‍ ഇടപെടാതിരുന്നത്. ആരോപണത്തിന്‍റെ സത്യമറിയാന്‍ ജില്ലാ പ്രസിഡന്‍റിനെ അടക്കം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെന്നും തോമസ് കെ തോമസ് പറഞ്ഞു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

    അതേസമയം, പീഡന പരാതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടതെന്ന് വ്യക്തമാക്കി പരാതിക്കാരി നേരത്തെ രംഗത്ത് എത്തിയിരുന്നു. മന്ത്രി വിഷയത്തില്‍ പല തവണ ഇടപെട്ടു. സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിഷയം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത്. മന്ത്രിയുടെ ഭാഗത്ത് നിന്നും അനീതിയുണ്ടായി. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്നും കളിയാക്കുന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടായതെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.

    പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

    ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+