Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്സില്ലാത്തത് പ്രശ്‌നമേ അല്ലെന്ന് വിജയരാഘവന്‍, സിപിഎമ്മിന്റെ താരപ്രചാരകന്‍ പിണറായി!!

കോഴിക്കോട്: വിഎസ് അച്യുതാനന്ദന്‍ പ്രചാരണത്തിന് ഇല്ലാത്തത് സിപിഎമ്മിനെ ബാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം എല്‍ഡിഎഫ് പ്രചാരണ പരിപാടികളെ ഇളക്കി മറിച്ചത് വിഎസ്സിന്റെ സാന്നിധ്യമായിരുന്നു. ഇത്തവണ എല്‍ഡിഎഫിന് അത് ആശങ്കയായി മാറുമെന്നായിരുന്നു സൂചന. എന്നാല്‍ അതൊക്കെ വിജയരാഘവന്‍ തള്ളി. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ഏറ്റവും വലിയ താരപ്രചാരകന്‍ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ്. കോടിയേരി ബാലകൃഷ്ണവും പ്രചാരണത്തില്‍ സജീവമാകുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

1

ഇടതുമുന്നണിക്ക് സീറ്റ് വിഭജനത്തില്‍ യാതൊരു പ്രതിസന്ധിയുമില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരട്ടെ. അപ്പോള്‍ തന്നെ സീറ്റ് വിഭജനവും പൂര്‍ത്തിയാകും. കേരളത്തില്‍ ആദ്യമായി ഇടതുസര്‍ക്കാര്‍ ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും വിജയരാഘവന്‍ പറഞ്ഞു. തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ട് തുടര്‍ ഭരണം ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. എന്നാല്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും വികസന മുന്നേറ്റ ജാഥയുടെ മലബാര്‍ മേഖലാ പരിപാടികളുടെ സമാപനത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ ജാഥ കൊണ്ട് വലിയ ഗുണമൊന്നും യുഡിഎഫിന് ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ കുറിച്ച് യുഡിഎപ് പൊതുസമൂഹത്തോട് തുറന്ന് പറയണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു. അഴിമതിരഹിത ഭരണം കാഴ്ച്ചവെക്കുന്ന ഇടതുസര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചിട്ടുണ്ട്. തൊഴില്‍ നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ മുന്നിലാണ്. പുതിയ തസ്തികകളും സൃഷ്ടിച്ചു. 63 പേര്‍ അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. അവള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര നാളെ തലസ്ഥാനത്തെത്തും ശക്തമായ ആരോപണങ്ങളുമായി ഇടതുപക്ഷത്തെ ചെന്നിത്തല പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശബരിമല സമരം മുതല്‍ പിഎസ്‌സി സമരം വരെ ചര്‍ച്ച ചെയ്താണ് ഐശ്വര്യ കേരള യാത്ര തലസ്ഥാന നഗരിയിലേക്ക് എത്തുന്നത്. രാഹുല്‍ ഗാന്ധി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ആറ്റിങ്ങല്‍, ചിറയിന്‍ കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, എന്നിവിടങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+