• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൊറോണയെ കൂവിത്തോൽപ്പിക്കാനാകില്ല. 38ഡിഗ്രി ചൂടിൽ കൊറോണ അങ്ങ് 'ചത്തും പോകില്ല'

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. അവര്‍ കൊറോണ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണ്. ദിവസത്തില്‍ പലതവണ മാധ്യമങ്ങളെ കാണുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.

ആരോഗ്യ മന്ത്രിയ്ക്കല്ല, താങ്കൾക്കാണ് മീഡിയ മാനിയെന്ന് റഹീം പറഞ്ഞു . മാധ്യമ ഭ്രമം കലശലായതിനാൽ മാത്രമാണ് ഇങ്ങനെ ആരോപണം ഉന്നയിക്കാൻ താങ്കൾക്ക് കഴിയുന്നതെന്നും എഎ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. പോസ്റ്റ് വായിക്കാം

ആരോഗ്യ മന്ത്രിയ്ക്കല്ല, താങ്കൾക്കാണ് മീഡിയ മാനിയ. മാധ്യമ ഭ്രമം കലശലായതിനാൽ മാത്രമാണ് ഇങ്ങനെ ആരോപണം ഉന്നയിക്കാൻ താങ്കൾക്ക് കഴിയുന്നത്.ലോകാരോഗ്യ സംഘടന കോവിഡ് 19 ലോക മഹാ മാരിയായി പ്രഖ്യാപിച്ചത് മണിക്കൂറുകൾക്ക് മുൻപാണ്. ലോകാരോഗ്യ സംഘടനയ്ക്കും മീഡിയ മാനിയ ഉണ്ടെന്ന് വാർത്താസമ്മേളനം നടത്തി പറഞ്ഞാൽ ലോകശ്രദ്ധ കിട്ടിയേയ്ക്കും. ഒന്നു നോക്കുന്നോ?

പരിഭ്രാന്തി പടർത്താനല്ല, അവധാനതയോടെ, ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന പ്രോട്ടോക്കോൾ അതേപടി പിന്തുടരുകയാണ് കേരളാ സർക്കാർ. സംസ്ഥാന സർക്കാരിന്റെ ഈ പ്രവർത്തനങ്ങളെ രാജ്യമാകെയും, രാജ്യാന്തര സമൂഹവും മാതൃകാപരമെന്നു വിശേഷിപ്പിക്കുമ്പോൾ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ മാത്രമുള്ള അങ്ങയുടെ മനസ്സിൽ അസ്വസ്ഥതയുണ്ടാകുന്നത് കൊറോണ പോലെതന്നെ മരുന്നില്ലാത്ത അസുഖമാണ്.

ആരോഗ്യ മന്ത്രിയുടെ വാർത്താസമ്മേളനം കണ്ടിട്ടല്ല, കേരളാ മാതൃക മനസ്സിലാക്കിയാണ് ബിബിസി കേരളത്തെ മാതൃകയെന്ന് വിശേഷിപ്പിച്ചത്.

cmsvideo
  Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam

  കൊറോണ നേരിടാൻ കേരളം ഇന്ന് ചിന്തിക്കുന്നത്, നാളെ രാജ്യം നടപ്പിലാക്കുമെന്ന് ഇന്ത്യ ടുഡേയിൽ രാജീവ് സർദേശായി പറഞ്ഞത് വൈറലായ നിമിഷങ്ങളിലാണ് താങ്കൾ അസ്വസ്ഥനായി ഇങ്ങനെയൊക്ക വിളിച്ചു കൂവുന്നത്.

  രാഷ്ട്രീയം നാടിന്റെ നന്മയ്ക്കാകണം.ഒന്ന് നാവടക്കൂ... നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിൽക്കണം, സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് ഇപ്പോൾ ഏവരുടെയും ഒരേയൊരു കടമ.ശ്രദ്ധിക്കുക, കൊറോണയെ കൂവിത്തോൽപ്പിക്കാനാകില്ല.38ഡിഗ്രി ചൂടിൽ കൊറോണ അങ്ങ് 'ചത്തും പോകില്ല'.എന്നാൽ നല്ലത് ചെയ്യേണ്ട കാലത്ത് ഇതു പോലെ 'കൂവിനടന്നാൽ' പിന്നെ എന്നെന്നേയ്ക്കുമായി നിങ്ങൾ തോറ്റോടും.

  'ബിഗിലിന്' പിന്നാലെ 'മാസ്റ്റര്‍', വിജയിയെ വിടാതെ ആദായ നികുതി വകുപ്പ്, വീണ്ടും പരിശോധന

  ദില്ലി കലാപം: പോപ്പുലർ ഫ്രണ്ട് ദില്ലി അധ്യക്ഷനടക്കം അറസ്റ്റിൽ! കലാപത്തിന് പ്രേരിപ്പിച്ചെന്ന് പോലീസ്!

  മുഖ്യമന്ത്രിയാവാനല്ല, പാര്‍ട്ടിയെ നയിക്കാനാണ് താത്‍പര്യമെന്ന് രജനീകാന്ത്,65% പദവികള്‍ യുവാക്കള്‍ക്ക്

  English summary
  AA rahim against Ramesh chennithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X