മന്ത്രിയായ മുഹമ്മദ് റിയാസിന് തിരക്ക്, ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എഎ റഹീം
ദില്ലി: ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡണ്ടായി എ എ റഹീമിനെ തിരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് എഎ റഹീം. ദില്ലിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെച്ചാണ് എഎ റഹീമിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. പിഎ മുഹമ്മദ് റിയാസ് ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ഇടത്തേക്കാണ് റഹീം എത്തുന്നത്.
രണ്ടാം പിണാറായി സര്‍ക്കാരില്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് പിഎ മുഹമ്മദ് റിയാസ്. മന്ത്രിയായതിന് ശേഷമുളള തിരക്കുകള്‍ കാരണമാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും മുഹമ്മദ് റിയാസ് ഒഴിയുന്നത്. മികച്ച പ്രവര്‍ത്തനമാണ് ദേശീയ അധ്യക്ഷനായി മുഹമ്മദ് റിയാസ് കാഴ്ച വെച്ചിരുന്നത്. പൗരത്വ പ്രതിഷേധം അടക്കമുളള വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ മുഹമ്മദ് റിയാസിന് സാധിച്ചിരുന്നു. മുഹമ്മദ് റിയാസ് ബേപ്പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് നിയമസഭയില്‍ എത്തിയത്.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട്, കേന്ദ്ര കമ്മിറ്റി മെമ്പര്‍, എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ട്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ ചുമതലകള്‍ എഎ റഹീം നേരത്തെ വഹിച്ചിട്ടുണ്ട് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. 2011ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി വര്‍ക്കലയില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷനായ എഎ റഹീമിന് നിലവില്‍ ദേശീയ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ അടുത്ത സമ്മേളനത്തില്‍ റഹീം നേരിട്ട് അധ്യക്ഷനായേക്കും. ജെയ്ക് പി തോമസിനെ ഡിവൈഎഫ്‌ഐ ദേശീയ സെന്ററിലേക്ക് മാറ്റാനും സാധ്യത ഉണ്ട്.
നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications