'ഏത് നിമിഷവും സർവ്വ വിവരങ്ങളും വിരൽത്തുമ്പിൽ', മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി എഎ റഹീം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിരല്‍ തുമ്പില്‍ ലഭിക്കുന്ന ഇന്‍ട്രാക്റ്റീവ് ഇന്റലിജന്‍സ് പാനല്‍ സംവിധാനം നടപ്പിലാക്കിയതിനാണ് റിയാസിന് റഹീമിന്റെ പ്രശംസ.
എഎ റഹീമിന്റെ കുറിപ്പ്: '' ഇന്നലെ സഖാവ് പി എ മുഹമ്മദ് റിയാസിന്റെ ഓഫീസ് സന്ദർശിച്ചിരുന്നു. അപ്പോഴാണ് മന്ത്രിയുടെ പുതിയ ഇടപെടൽ ശ്രദ്ധയിൽപെട്ടത്.
അദ്ദേഹം വിശദീകരിച്ചു.... ഇന്റലിജന്റ് ഇന്ററാക്ടീവ് പാനൽ. മുന്നിലുള്ള ബിഗ് സ്‌ക്രീനിൽ കേരളത്തിലെ മുഴുവൻ റോഡുകൾ, പാലങ്ങൾ, പിഡബ്ലിയു കെട്ടിടങ്ങൾ... സർവ്വ വിവരങ്ങളും വിരൽത്തുമ്പിൽ. സൂഷ്മമായ വിവരങ്ങൾ ഉൾപ്പെടെ ലഭ്യമാണ്. നിലവിൽ പ്രവൃത്തി നടന്നുവരുന്ന ചെറുതും വലുതുമായ പദ്ധതികളുടെ പുരോഗതി, വൈകുന്നുവെങ്കിൽ അതിന്റെ കാരണം, നിർമ്മാണ പുരോഗതിയുടെ ചിത്രങ്ങളും വീഡിയോയും, നിർമ്മാണ പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിന് ലക്ഷ്യം വച്ചിരിക്കുന്ന സമയം, കരാറുകാരന്റെ വിശദാംശങ്ങൾ...
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ
അങ്ങനെ ഏത് നിമിഷവും മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേരിട്ട്, ഹൈവേ ഉൾപ്പെടയുള്ള റോഡുകളുടെയും പൊതുമരാമത്തു കെട്ടിടങ്ങളുടെയും നിർമ്മാണ പുരോഗതിയും നിലവിലുള്ള സ്ഥിതിയും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന സാങ്കേതിക സംവിധാനം. ഞാൻ ഓഫീസിലുള്ളപ്പോൾ കരുനാഗപ്പള്ളി എം എൽ എ ശ്രീ സി ആർ മഹേഷ് മന്ത്രിയെ കാണാൻ എത്തി. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒരു റോഡിന്റെയും പാലത്തിന്റെയും നിർമ്മാണ പുരോഗതി സംബന്ധിച്ച് സംസാരിക്കാൻ എത്തിയതായിരുന്നു.

എം എൽ എ സംസാരിച്ചു തുടങ്ങി, നിമിഷങ്ങൾക്കകം രണ്ടു നിർമ്മാണ പ്രവർത്തനങ്ങളുടെയും പുരോഗതി മുന്നിലുള്ള ബീഗ് സ്‌ക്രീനിൽ! വ്യക്തമായ വിവരണങ്ങളുടെ അടിസ്ഥാനത്തിലായി, ഫലപ്രദമായ അവരുടെ കൂടിക്കാഴ്ച്ച.
എന്നെ ആകർഷിച്ച മറ്റൊരു ഘടകം, മന്ത്രി നടത്തിയ നേരിട്ടുള്ള സന്ദർശനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളായിരുന്നു. ഫെയ്‌സ് ബുക്കിലൂടെയും, ഫോൺ വഴിയും, ആപ്പ് വഴിയും ജനങ്ങളിൽ നിന്നും നേരിട്ട് പരാതി കേൾക്കുന്ന മന്ത്രി, ഒട്ടനവധി സന്ദർശനങ്ങൾ നടത്തി. റോഡിന്റെ ശോച്യാവസ്‌ഥ മുതൽ,നിർമ്മാണത്തിലെ കാലതാമസം, അങ്ങനെ പൊതു ജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം നടത്തിയ സന്ദർശനങ്ങളുടെ എല്ലാ വിവരങ്ങളും ബിഗ്‌സ്‌ക്രീനിൽ തെളിഞ്ഞു.
മന്ത്രി സന്ദർശനം നടത്തിയ കാരണം, അതിന്റെ അന്നത്തെ അവസ്‌ഥ, അന്നെടുത്ത തീരുമാനം, അതിന്റെ പുരോഗതി, പ്രശ്നം പരിഹരിക്കാൻ വൈകുന്നുവെങ്കിൽ കാരണം... അങ്ങനെ ,സൂഷ്മമായ വിവരങ്ങൾ ഉൾപ്പെടെ, എല്ലാം കണ്മുന്നിൽ. മന്ത്രി സന്ദർശനം നടത്തിയപ്പോൾ പല തരത്തിലുള്ള വിമർശനങ്ങൾ രാഷ്ട്രീയ എതിരാളികളിൽ ചിലർ ഉയർത്തുന്നത് കണ്ടിരുന്നു. ആ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും മുനയൊടിക്കുന്നതാണ് ഇന്നലെ ഞാൻ കണ്ട കാഴ്ച്ച. കൃത്യമായ ഫോളോ അപ്പ്. വെറുതെ സന്ദർശിച്ചു മടങ്ങിയതല്ല. എല്ലാം സാർത്ഥകമായ ഇടപെടലുകൾ തന്നെയായിയുന്നു. ഫലപ്രാപ്തിയിലേയ്ക്ക് എത്തിയ സന്ദർശനങ്ങൾ. നേരിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകൾ.
സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിച്ചും, കൃത്യതയോടെ ഫോളോ അപ്പ് ചെയ്തും മുന്നോട്ട് പോകുന്ന ഈ രീതി വളരെ മാതൃകാപരമായി തോന്നി. "പലയാവർത്തി നടത്തുന്ന റിവ്യൂ മീറ്റിങ്ങിന്റെ ഗുണം ഒറ്റ സന്ദർശനത്തിൽ അനുഭവപ്പെട്ടു "എന്നാണ് സി ആർ മഹേഷ് എം എൽ എ പറഞ്ഞത്. ക്രിയാത്മകമായ ഇടപെടൽ. അഭിമാനകരമായ ഇത്തരം ഇടപെടലിലൂടെ ഭരണ വേഗത വർധിപ്പിക്കാൻ കഴിയും. ജനങ്ങൾ പ്രതീക്ഷിക്കുന്നതും ഇത് തന്നെയാണ്''.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications