'ആട് 2' താരം വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍, യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കേസ്
അന്തിക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആട് 2 താരം വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. അലക്‌സ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. അലക്‌സ് ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് നടന്‍ അലക്‌സിനെ ആക്രമിച്ചത് എന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
വിനീത് തട്ടില്‍ 7 ലക്ഷം രൂപ രണ്ട് വര്‍ഷം മുന്‍പ് അലക്‌സില്‍ നിന്ന് കടമായി വാങ്ങിയിരുന്നു. ഇതില്‍ മൂന്ന് ലക്ഷം രൂപ നടന്‍ പലതവണയായി അലക്‌സിന് തിരികെ നല്‍കിയിരുന്നു. ബാക്കിയുളള നാല് ലക്ഷം രൂപ തിരികെ വേണം എന്ന് ആവശ്യപ്പെട്ട് അലക്‌സ് നിരവധി തവണ വിനീതിനെ സമീപിക്കുകയുണ്ടായി. എന്നാല്‍ ബാക്കി പണം തിരികെ കിട്ടിയിരുന്നില്ല.

പുത്തൻപീടികയിൽ ആണ് വിനീത് തട്ടിലിന്റെ വീട്. പണം തിരികെ ആവശ്യപ്പെട്ട് അലക്‌സ് ഈ വീട്ടിലേക്കും പല തവണ വന്നിരുന്നു. ഇന്നലെ രാത്രി പണം ആവശ്യപ്പെട്ട് അലക്‌സ് വീണ്ടും എത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. വാക്കേറ്റത്തിനിടെ അലക്‌സിനെ വിനീത് ആക്രമിക്കുകയായിരുന്നു.
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം
അലക്‌സിന്റെ ഇടത് കൈക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അലക്‌സിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്തിക്കാട് പോലീസ് വിനീത് തട്ടിലിന് എതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പുത്തന്‍പീടികയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത വിനീതിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. അയ്യപ്പനും കോശിയും, ആട് 2, അങ്കമായി ഡയറീസ് അടക്കമുളള സിനിമകളില്‍ വിനീത് തട്ടില്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications