Get Updates
Get notified of breaking news, exclusive insights, and must-see stories!

ആടുജീവിതത്തിലെ നജീബിന്റെ ചെറുമകള്‍ അന്തരിച്ചു

തിരുവനന്തപുരം: ആടുജീവിതത്തിലെ നജീബിന്റെ ചെറുമകള്‍ മരിച്ചു. നജീബിന്റെ മകന്‍ സഫീറിന്റെ മകള്‍ ഒന്നര വയസ്സുകാരി സഫാ മറിയമാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച്ച വൈകീട്ട് നാലരയോടെയായിരുന്നു മരണം.

അതേസമയം നജീബിന്റെ ജീവിതകഥ പ്രേക്ഷകരിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് ചെറുമകളുടെ വിയോഗം തേടിയെത്തിയിരിക്കുന്നത്. അതേസമയം മരണവിവരം എഴുത്തുകാരന്‍ ബെന്യാമിനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്.

aadujeevitham najib s one year old granddaughter died

സഫീര്‍-മുബീന ദമ്പതികളുടെ ഏക മകളാണ് മരിച്ച സഫാറ. മസ്‌കറ്റിലാണ് സഫീര്‍ ജോലി ചെയ്യുന്നത്. ഞായറാഴ്ച്ച അദ്ദേഹം നാട്ടിലെത്തും. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ട് മണിക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+