ലക്ഷ്യം കേരളം ഭരിക്കല്‍; തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 140 സീറ്റിലും മത്സരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. വരാനിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ മത്സരിക്കും.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൊണ്ട് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമൊന്നും ചെലുത്താന്‍ പറ്റില്ല. ഒരു സീറ്റ് കിട്ടിയത് കൊണ്ട് പ്രയോജനമില്ല. പാര്‍ട്ടിയുടെ പ്രഖ്യാപിത നയം പാര്‍ട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സാധാരണ മത്സരിക്കാറില്ല എന്നതാണ്. ഉപതെരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റ് കിട്ടിയിട്ട് ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താനാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പറഞ്ഞു.

Recommended Video

പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിച്ച് ഭൂരിപക്ഷം നേടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റണം എന്നാണ് പാര്‍ട്ടി നയം. ട്വന്റി ട്വന്റി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. തങ്ങള്‍ നടത്തിയ സര്‍വേകളില്‍ മനസിലാക്കിയത് പാര്‍ട്ടിയ്ക്ക് ജനഹിതമുണ്ട് എന്ന് തന്നെയാണ്. എല്ലാവരും കേരളത്തില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹം വോട്ടാക്കി മാറ്റാന്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്.
സംസ്ഥാന കമ്മിറ്റി അറിയിച്ച നിര്‍ദേശങ്ങള്‍ ദേശീയ നേതൃത്വം ഇന്ന് അന്തിമമാക്കി അറിയിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ക്ഷാമമില്ലായിരുന്നെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ എല്ലാ ജില്ലകളിലും കമ്മിറ്റിയുണ്ട്. അതിന് പുറമെ എല്ലാ നിയോജകമണ്ഡലത്തിലും കമ്മിറ്റി ആയി. എല്ലാ പഞ്ചായത്തിലും കമ്മിറ്റിയായി. അടുത്ത ജൂലൈയോടെ എല്ലാ വാര്‍ഡുകളിലും കമ്മിറ്റി രൂപീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലത്തില്‍ മെയ് 31 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 3 ന് ഫലമറിയാം. എല്‍ ഡി എഫിനായി ഡോ. ജോ ജോസഫും യു ഡി എഫിനായി ഉമ തോമസും എന്‍ ഡി എയ്ക്കായി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരിക്കുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 14329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് ജയിച്ചത്.












Click it and Unblock the Notifications