അഭയ കേസ്; സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരിന്റെയും ഹര്‍ജി തള്ളി, ജോസ് പുതൃക്കയിലിനെ ഒഴിവാക്കി
കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ മൂന്നു പേരും കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് വിടുതല്‍ ഹര്‍ജി നല്‍കുകയായിരുന്നു
Recommended Video

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. അതേസമയം ഫാദര്‍ ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഹര്‍ജി പരിഗണിക്കുന്നത് കോടതി ഏഴാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.

നേരത്തെ സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008ലാണ് വൈദികരായ തോമസ് കോൗട്ടൂര്, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. റിമാന്റ് കാലാവധി കഴിഞ്ഞ ശേഷം ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ജോസ് പുതൃക്കയിലിനെതിരെ വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജാമ്യം ലഭിച്ച പ്രതികള്‍ക്കെതിരെ സിബിഐ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു.

ഇതിന് ശേഷമാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ മൂന്നു പേരും കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് വിടുതല്‍ ഹര്‍ജി നല്‍കുകയായിരുന്നു. സാഹചര്യത്തെളിവുകള്‍ ഇവര്‍ക്കെതിരാണെന്നും വിചാരണയിലേക്ക് കടന്ന് സാക്ഷിവിസ്താരം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഇവരുടെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സിബിഐ പറഞ്ഞിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications