• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭയയെ കോടാലികൊണ്ട് അടിച്ചത് സെഫി, മറ്റൊരു കന്യാസ്ത്രീ കൂടി മുറിയിലുണ്ടായിരുന്നു';വെളിപ്പെടുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവച്ച് ഹൈക്കോടതി ഉത്തരവിടുകയും ഇതിന് പിന്നാലെ ഇരുവരും ജയില്‍മോചിതരാവുകയും ചെയ്ചതിരുന്നു. വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഇരുവര്‍ക്കും ജാമ്യത്തില്‍ തുടരാം. പക്ഷേ അഭയ കേസിലെ വിവാദം ഇപ്പോഴും തുടരുകയാണ്.

അഭയയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. പ്രതികളുടെ അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കണ്ട് ഒച്ചവെച്ചപ്പോള്‍ അത് പുറത്തറിയാതിരിക്കാന്‍ ഇവരെക്കൂടി റേപ്പ് ചെയ്യാനുള്ള ശ്രമം നടത്തിക്കാണും എന്നും ജോമോന്‍ പറയുന്നു. അഭയയെ കൊലപ്പെടുത്തുമ്പോള്‍ അവിടെ മറ്റൊരു കന്യസ്ത്രീ കൂടി ഉണ്ടായിരുന്നെന്നും ജോമോന്‍ പറയുന്നുണ്ട്. കൗമുദി ടിവിയോടായിരുന്നു വെളിപ്പെടുത്തല്‍.

1


ജോമോന്‍ പറഞ്ഞത്:
വെളുപ്പിന് 4 നും 5 നും ഇടയില്‍ വന്നപ്പോള്‍, കോണ്‍വെന്റിന്റെ ഗ്രൗണ്ടിലുള്ള കിച്ചണില്‍ ഫ്രിഡ്ജില്‍ നിന്ന് വാട്ടര്‍ ബോട്ടിലില്‍ വെള്ളം എടുക്കാനും മുഖം കഴുകാനുമാണ് അവിടെ വന്നത്. വെള്ളം എടുക്കുമ്പോള്‍ വെള്ളം തന്നെ തറയില്‍ വീണു. തൊട്ടടുത്ത മുറിയില്‍ ഇതിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ റൂമില്‍, അവിടെ ഈ പറഞ്ഞ പ്രതികളുടെ അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കണ്ട് ഒച്ചവെച്ചപ്പോള്‍ അത് പുറത്തറിയാതിരിക്കാന്‍ ഇവരെക്കൂടി റേപ്പ് ചെയ്യാനുള്ള ശ്രമം നടത്തിക്കാണും.

2


ആ ശ്രമത്തനിടയില്‍ ാെരു കോടാലി എടുത്ത് സെഫി തലയ്ക്കടിച്ചു. ആ അടി ഉച്ചിയില്‍ ഉണ്ട്. ഫോറന്‍സിക്കില്‍ തെളിഞ്ഞിട്ടുണ്ട്. അവിടെ വേറെ ഒരു കന്യാസ്ത്രീ കൂടി ഉണ്ടായിരുന്നുകാണും.ഇപ്പോഴും ആത്മഹത്യ എന്ന് പറയാന്‍ എന്തൊരു തൊലിക്കട്ടിയാണ്. അഭയുടെ ഡയറില്‍ ചിലപ്പോള്‍ പ്രതികള്‍ തമ്മിലുള്ള അവിഹിതം ബന്ധം എഴുതിവെച്ചിട്ടുണ്ടാവും. അത് വെളിയില്‍ വരാതിരിക്കാനാവും അത് കത്തിച്ചത്.അഭയക്ക് ഡയറി എഴുതുന്ന സ്വഭാവം ഉണ്ട്..അല്ലാതെന്തിനാ ഡയറി കത്തിച്ചു കളഞ്ഞത്.

3


2020 ഡിസംബര്‍ മാസം 23-ആം തീയതി തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയാണ് സിസ്റ്റര്‍ അഭയ കേസില്‍ സുപ്രധാനമായ വിധി പ്രസ്താവിച്ചത്. നീണ്ട 28 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലായിരുന്നു കേസിന്റെ വിധി പ്രസ്താവിക്കുന്നത്.സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കേസ് അംഗീകരിച്ചു കൊണ്ട് ഫാദര്‍ തോമസ് എം കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും കൊലപാതകത്തില്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ ജഡ്ജ് കെ സനില്‍ കുമാര്‍ കണ്ടെത്തി. കുറ്റകൃത്യത്തിന് ദൃക്സാക്ഷികളില്ലാത്തത്‌കേ കൊണ്ട് പൂര്‍ണമായും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. കോടതി വിശദീകരിച്ചിട്ടുണ്ട്.

4


പോലീസ് സര്‍ജനായിരുന്ന ഡോ രാധാകൃഷ്ണന്റെ തെളിവുകള്‍ പ്രകാരം സിസ്റ്റര്‍ അഭയയുടെ ശരീരത്തില്‍ മരണത്തിനു മുന്‍പുള്ള 6 പരിക്കുകളുണ്ട്. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം സിസ്റ്റര്‍ അഭയയുടെ ശരീരത്തിന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫര്‍ നല്‍കിയ തെളിവുകള്‍ പ്രകാരം സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ ഇരുവശത്തും നഖത്തിന്റെ അടയാളവും ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

5


പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ആന്റി മോര്‍ട്ടം പരിക്കുകളുടെ വെളിച്ചത്തിലും, മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും സിസ്റ്റര്‍ അഭയയുടെ ശരീരത്തില്‍ വെള്ളത്തില്‍ മുങ്ങുന്നതിന് മുന്‍പ് സംഭവിച്ച പരുക്കുകളാണ് ഉള്ളത് ഫോട്ടോഗ്രാഫറുടെ മൊഴിപ്രകാരം തെളിയിക്കപ്പെട്ട നഖം മൂലമുള്ള പരിക്കുകള്‍ അഭയയുടെ ശരീരം വെള്ളത്തില്‍ മുങ്ങുന്നതിനു മുന്‍പ് സംഭവിച്ച പരിക്കുകളാണ്. പോലീസ് സര്‍ജന്‍ ഡോ. രാധാകൃഷ്ണന്‍ വഴി സിസ്റ്റര്‍ അഭയയുടെ തലയോട്ടിയില്‍ ഒടിവുണ്ടായതായി തെളിഞ്ഞു.

Recommended Video

cmsvideo
  രമയുടെ കണ്ടെത്തലുകള്‍ കോടതിക്ക് വലിയ മതിപ്പായിരുന്നു | Oneindia Malayalam

  ക്ലാസ് കട്ടുചെയ്ത് 5ാം ക്ലാസുകാരി തിയേറ്ററിൽ; കൂടെ മുയലിനെ വിറ്റ പൈസയുമായി എത്തിയ 16 കാരൻ

  English summary
  abhaya death case: Jo mon puthanpuraykal reveals more details about the case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X