Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമന്യുവിനെ ഒറ്റകുത്തില്‍ കൊന്നു... നെഞ്ചിലേറ്റ മൂര്‍ച്ചയേറിയ കത്തിക്കൊണ്ട് കുത്തി... ക്രൂരമായ കൊല!

അഭിമന്യുവിന്റെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊലപ്പെട്ട സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദാരുണമായ കൊലപാതകമാണ് മതതീവ്രവാദികള്‍ നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അഭിമന്യുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇടതുനെഞ്ചിലേറ്റ് ഒറ്റക്കുത്തില്‍ ഹൃദയം പിളര്‍ന്നാണ് അഭിമന്യു മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് നെഞ്ചില്‍ കുത്തിയിരിക്കുന്നത്. അതേസമയം പ്രതികളില്‍ രണ്ടുപേര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ബാക്കിയുള്ള പ്രതികള്‍ പുറത്തുനിന്ന് വന്നവരാണ്. മൊത്തം അഞ്ച് പേരാണ് അറസ്റ്റിലായത്.

1

അതേസമയം അഭിമന്യുവിന്റെ ശരീരത്തില്‍ ചികിത്സിച്ചാല്‍ പോലും ഭേദമാകാത്ത വിധത്തിലുള്ള മുറിവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് പോലീസ് പറയുന്നു. കൊലപാതകം ആസൂത്രിതമായിട്ടാണെന്ന് പ്രതികളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും അഭിമന്യുവിനെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഹോസ്റ്റലിലെ ക്യാംപസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമന്യു തടസം നിന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഹൃദയത്തില്‍ കുത്തിയാല്‍ പെട്ടെന്ന് ചോര വാര്‍ന്ന് മരിക്കുമെന്ന കണ്ടെത്തലാണ് ഇവരെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്.

കുത്തേറ്റ് വീണ സ്ഥലത്തുനിന്ന് അഭിമന്യുവിന് പത്തുമീറ്റര്‍ അപ്പുറത്തേക്ക് ഓടാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇവിടെ നിന്ന് കുറച്ചുമാറി റോഡിന്റെ വശത്തെ കാനയ്ക്ക് മുകളിലേക്ക് അഭിമന്യു കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതനായ അഭിമന്യുവിനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. വഴിയില്‍ ആരും സഹായിച്ചില്ലെന്നും ഇവര്‍ പറയുന്നു. ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. സംഘടിച്ചെത്തിയ മുതിര്‍നന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പിറകില്‍ നിന്ന് പിടിച്ച് നിര്‍ത്തിയ ശേഷം നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+