അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്‌റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിമാർ മത്സരിക്കുന്ന മൂന്നോളം മണ്ഡലങ്ങളിൽ കടുത്ത മത്സരമെന്ന് മാതൃഭൂമിയുടെ സർവേ ഫലം. ഇടുക്കി, കണ്ണൂർ, ആറന്മുള എന്നീ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം നടക്കുകയെന്നാണ് സർവേ പ്രവചിക്കുന്നത്. സർവേ അനുസരിച്ച് ഇതുവരെ ഫലം വന്ന 100 മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഒരിടത്ത് പോലും എൻഡിഎയ്ക്ക് ജയ സാധ്യതയും പൂർണമായി പറയുന്നില്ല.
105 മണ്ഡലങ്ങളിലെ സർവേ ഫലമാണ് മാതൃഭൂമി ഇതുവരെ പുറത്തുവിട്ടത്. അതിൽ 50 സീറ്റുകൾ എൽഡിഎഫിനും 49 സീറ്റുകൾ യുഡിഎഫിനും എന്ന നിലയിലാണ് കാര്യങ്ങൾ. ശേഷിക്കുന്ന ആറ് സീറ്റുകളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇതുവരെ ഫലം വന്ന മണ്ഡലങ്ങളിൽ ഒന്നും തന്നെ എൻഡിഎയ്ക്ക് സീറ്റ് നേടാൻ കഴിയുമെന്ന പ്രവചനം വന്നിട്ടില്ലെന്നതാണ് സർവേയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

പ്രത്യേകിച്ച് ഇക്കുറി എൻഡിഎ 15 സീറ്റുകൾ വരെ നേടുമെന്ന് ചില സർവേകൾ പ്രവചിക്കുന്ന സമയത്താണ് ഈ സംഭവവികാസം. തെക്കൻ കേരളത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്ന എൻഡിഎ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ഇക്കുറിയും ജയം അന്യമാവും എന്നാണ് സർവേ പറയുന്നത്. മണ്ഡലത്തിൽ എകെഎം അഷ്‌റഫ് ജയിച്ചേക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
സർവേ പറയുന്നത് അനുസരിച്ച് എൻഡിഎയുടെ കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. മണ്ഡലത്തിൽ എൽഡിഎഫ് ബഹുദൂരം പിന്നിലാവുമെന്നാണ് കാണിക്കുന്നത്. എൽഡിഎഫ്-22.36 ശതമാനം വോട്ടുകൾ മാത്രമേ മണ്ഡലത്തിൽ നേടൂ. ജയിക്കുമെന്ന് പ്രവചിച്ച യുഡിഎഫ് സ്ഥാനാർത്ഥി 40.54 ശതമാനം വോട്ടുകൾ നേടുമ്പോൾ എൻഡിഎ 37.1 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തും.
ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ചിലതിന്റെ പട്ടികയും സർവേ പുറത്തുവിട്ടിട്ടുണ്ട്. കഴക്കൂട്ടം, വടകര, പൂഞ്ഞാർ, കണ്ണൂർ, ആറന്മുള, കാട്ടാക്കട എന്നിവയാണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന ആറ് മണ്ഡലങ്ങൾ. ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനായാസമായി ജയിക്കുമെന്നാണ് വിലയിരുത്തൽ. യാതൊരു വെല്ലുവിളിയും അദ്ദേഹത്തിന് നേരിടേണ്ടി വരില്ല.
ഇവിടെ എൽഡിഎഫ്-57.38 ശതമാനം വോട്ടും, യുഡിഎഫ്- 32.33 ശതമാനവും എൻഡിഎ-10.29 ശതമാനവും മാത്രമേ നേടൂ. കൂടാതെ ചവറ മണ്ഡലത്തിൽ യുഡിഎഫ് തിരികെ വരുമെന്ന നിർണായക പ്രവചനവും സർവേ നടത്തുന്നുണ്ട്. ഷിബു ബേബി ജോൺ ജയിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. മന്ത്രി ജി ആർ അനിൽ അടക്കമുള്ളവർ ജയം നേടുമെന്നും സർവേ പറയുന്നു. ചില മണ്ഡലങ്ങൾ എൽഡിഎഫ് നിലനിർത്തുമെന്നും സർവേ സൂചിപ്പികുന്നു.
ഈ മന്ത്രിമാർക്ക് കടുത്ത വെല്ലുവിളി
മൂന്ന് മന്ത്രിമാരുടെ മണ്ഡലങ്ങളിലാണ് ഇക്കുറി ശക്തമായ മത്സരം പ്രവചിക്കുന്നത്. അതിൽ തന്നെ റോഷി അഗസ്‌റ്റിൻ മത്സരിക്കുന്ന ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫിന് കാര്യങ്ങൾ എളുപ്പമല്ലെന്നും ഒരുപക്ഷേ തോൽവിക്ക് വരെ സാധ്യത ഉണ്ടെന്നുമാണ് സർവേ പ്രവചിക്കുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി അട്ടിമറി ജയം നേടുമെന്നാണ് കരുതുന്നത്. റോഷി അഗസ്റ്റിനെ യുഡിഎഫിന്റെ റോയ് കെ പൗലോസ് പരാജയപ്പെടുത്തുമെന്നാണ് പ്രവചനം.
മന്ത്രി വീണ ജോർജിനും കടന്നപ്പള്ളി രാമചന്ദ്രനും സമാന സാഹചര്യമാണ് മുന്നിലുള്ളത്. ആറന്മുളയിൽ ശക്തമായ മത്സരം ഉണ്ടാവുമെന്നും നേരിയ മേൽക്കൈ യുഡിഎഫിനാണെന്നും സർവേ പറയുന്നു. മറുവശത്ത് കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും കടുത്ത വെല്ലുവിളിയാണ് നേരിടുക. ഇവിടെ നേരിയ സാധ്യത അധികം മോഹനനാണ് സർവേ പ്രവചിക്കുന്നത്.
-
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
'കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, പൂർണപരിഹാരം കാണാൻ എൽഡിഎഫിന്റെ 5 പദ്ധതികൾ': തോമസ് ഐസക് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
'ജയിക്കാൻ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ?'; രാഹുൽ ഈശ്വർ -
'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക് -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
'ലവ് ജിഹാദി'ന് കേരള സർക്കാർ കൂട്ടുനിൽക്കുന്നു; വിവാദ പരാമർശവുമായി ആർ. ശ്രീലേഖ












Click it and Unblock the Notifications