മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മോശം കമന്റുമായി യുട്യൂബ് ചാനല്‍; അഡ്മിനെ അടക്കം പൊക്കി പോലീസ്!!
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മോശം കമന്റുകളും വീഡിയോയും പുറത്തിറക്കുന്ന യുട്യൂബ് ചാനലിന്റെ അഡ്മിനെതിരെ നടപടിയെടുത്ത് പോലീസ്. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയ്‌ക്കെതിരെ മോശപ്പെട്ട വീഡിയോകള്‍ പുറത്തിറക്കിയ സംഭവത്തിലാണ് നടപടി.

ലക്ഷ്മി പത്മ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സൈബര്‍ പോലീസിന് അഭിനന്ദനങ്ങള്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഇവര്‍ കുറിച്ചിട്ടുണ്ട്.
ഏതാണ്ട് ഒരു കൊല്ലമായിക്കാണും ബ്യൂട്ടി കട്‌സ് എന്ന പേരില്‍ എന്റെ വീഡിയോകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു യൂടൂബ് ചാനല്‍ ശ്രദ്ധയില്‍പ്പെട്ടിട്ട്. വളരെ അബ്യൂസീവായ പല കമന്റ്‌സും അതിന്റെ താഴെ കണ്ടിട്ടുമുണ്ട്.
ഇതിന്റെ ഒന്നും പിറകേ നടക്കാന്‍ നേരമില്ലെന്ന സമീപനമായിരുന്നു ഞാന്‍ ഇത്രനാളും സ്വീകരിച്ചത്. ആ നിസ്സംഗത വീണ്ടും സൈബര്‍ ക്രിമിനലുകള്‍ക്ക് വളമാകുന്നതാണ് കണ്ടതെന്നും ലക്ഷ്മിപത്മ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞ കമന്റുകള്‍ അഡ്മിന്‍ തന്നെ ഇടുകയും അതിന് കാഴ്ചക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന 140 ല്‍ അധികം വീഡിയോകള്‍ ഇറക്കിയ ഒരു ചാനല്‍ കൂടി രണ്ടാഴ്ച മുമ്പ് ശ്രദ്ധയില്‍പ്പെട്ടു.
രണ്ട് ചാനലുകളുടെയും യുആര്‍എല്‍ എടുത്ത് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യ ചാനലിന്റെ അഡ്മിനായ പ്രതിയെ പിടികൂടി മുന്നില്‍ കൊണ്ട് വന്ന് നിര്‍ത്തി തന്നു സൈബര്‍ പൊലീസ് എന്നും ലക്ഷ്മി പത്മ വ്യക്തമാക്കി.
കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പയ്യനാണ് ബിരുദാനന്തര ബിരുദമെടുത്ത വനാണ്. യൂ ട്യൂബ് വഴി വരുമാനമാണ് കക്ഷി ലക്ഷ്യമിട്ടത്. നിയമനടപടികള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. രണ്ടാമനും ഉടന്‍ എന്റെ മുന്നില്‍ വന്ന് ഇങ്ങനെ വന്ന് നില്‍ക്കും എന്നാണ് പ്രതീക്ഷ. സൈബര്‍ പൊലീസ് ടീമിന് എന്റെ ഹൃദയാഭിവാദ്യം എന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.












Click it and Unblock the Notifications