രാജ്യദ്രോഹ പരാതി, ഗുരുവായൂരപ്പന് കോളേജ് മാസികയ്ക്കെതിരെ അന്വേഷണം, സംഭവം ഗുരുതരം?
കോഴിക്കോട്: ഗുരവായുരപ്പന്‍ കോളേജ് മാസികയായി വിശ്വവിഖ്യത തെറി' ട ക്യാംപസില്‍ കത്തിച്ചതിന് പിന്നാലെ രാജ്യദ്രോഹമെന്ന പരാതിയില്‍ മാസികയ്ക്കെതിരെ പോലീസ് അന്വേഷണം. രാജ്യദ്രോഹവും മതസ്പര്‍ധ വളര്‍ത്തുന്നതുമെന്ന എബിവിപിയുടെ പരാതിയില്‍ കസബ സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. മാസികയിലെ ഉള്ളടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജുഡീഷ്യറിയെയും അപമാനിക്കുന്നതാണെന്നാരോപിച്ച് എബിവിപി ക്യാംപസില്‍ മാസിക കത്തിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹമെന്ന പേരില്‍ പരാതി നല്‍കിയത്.
മാസിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ മുന്നോടിയായി ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് പോലീസ് നിയമോപദേശം തേടി. ഇതേ സമയം മാഗസീന് ചീഫ് എഡിറ്റര്‍ കൂടിയായ കോളേജ് പ്രിന്‍സിപ്പാലില്‍ നിന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതുതായി ചുമതലയേറ്റിട്ടുള്ള തനിക്ക് മാസികയുടെ ഉള്ളടക്കത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പ്രിന്‍സിപ്പാലിന്റെ വിശദീകരണം.

മാസിക അച്ചടിച്ച പ്രസ് പോലീസ് സംഘം പരിശോധിച്ചു. ഇതേ സമയം മാസികയ്ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. കോളേജിലെ എബിവിപി പ്രവര്‍ത്തകരായ സി ശ്രീജിത്ത്, ഇകെ ഹരിപ്രസാദ് വര്‍മ, കെടി ശ്യാംശങ്കര്‍, പി വൈശാഖ് ,ടി സായൂജ്യ എന്നിവരുടേതാണ് പരാതി. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കാനും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാസികയില്‍ ഉള്ളതെന്നാണ് ഏപ്രില്‍ നാലിന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാസികയുടെ കവര്‍സ്റ്റോറി. എസ്എഫ് ഐ ഭരിക്കുന്ന കോളേജ് യൂണിയനാണ് മാസിക തയാറാക്കിയത്. നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന തെറിവാക്കുകള്‍ ദളിതനെയും സ്ത്രീ സമൂഹത്തെയും അധിക്ഷേപിക്കുന്നതാണെന്ന തെറിയുടെ രാഷ്ട്രീയമാണ് മാസിക ചര്‍ച്ച ചെയ്യുന്നതെന്ന് മാസിക എഡിറ്റര്‍ പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications