അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞുകയറി, പോലീസുകാരന് ദാരുണാന്ത്യം
എംസി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്
കൊല്ലം: കൊട്ടാരക്കരയില്‍ അപകടം നടന്ന മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസുകാരന് ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലീസുകാര്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി സിവില്‍ പോലീസ് ഓഫീസര്‍ വിപിനാണ് മരിച്ചത്. രണ്ടു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എംസി റോഡില്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇവിടെ പോസ്റ്റില്‍ കാറിടിച്ച് അപകടത്തില്‍പ്പെട്ടവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം പോലീസുകാര്‍ ചേര്‍ന്ന് കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലോറി ഇവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്.

അതേസമയം റോഡരികില്‍ വച്ച് പോലീസുകാര്‍ അപകടത്തിന്റെ മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് ലോറി ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതെന്ന് ദൃക്സാക്ഷികല്‍ പറഞ്ഞു.കാര്‍ ലോറി തകര്‍ത്താണ് പോലീസുകാര്‍ക്ക് മേല്‍ ഇടിച്ച് കയറിയത്. പോലീസുകാരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിപിന്‍ മരിക്കുകയായിരുന്നു.

ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പുത്തൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വേണുഗോപാല്‍, ഏഴുകോണ് സ്റ്റേഷനിലെ എഎസ്ഐ അശോക് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകട ശേഷം ലോറി നിര്‍ത്താതെ പോയെന്ന് പോലീസുകാര്‍ പറഞ്ഞു. പിന്നീട് ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications