ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം 3 പേർ മരിച്ചു
തൊടുപുഴ: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ഇതിൽ ബോസും ഭാര്യയും അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
എബ്രഹാമിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവേ പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മരണപ്പെട്ട റീന ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി കൂടിയാണ്. ബീനയുടെ സഹോദരൻ കെഎം ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. അദ്ദേഹമാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്.

പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യ റീനയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു ഇവർ. തിരിച്ചുള്ള യാത്രയിൽ പന്നിയാർകുട്ടി പള്ളിക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്ന നിലയിലായിരുന്നു.
കുത്തനെയുള്ള ഇറക്കവും വീതി കുറഞ്ഞ റോഡുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ശബ്‌ദം കേട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ നാട്ടുകാർ അറിയിച്ചത് അനുസരിച്ചെത്തിയ പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തുടർന്ന് നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. നിർഭാഗ്യവശാൽ റീനയും ബോസും യാത്രാ മധ്യേ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. എബ്രഹാമിനെ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും സകല പ്രതീക്ഷകളും വിഫലമാക്കി കൊണ്ട് പുലർച്ചെയോടെ അദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹങ്ങൾ നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ ജില്ലയിൽ മറ്റൊരു അപകട മരണം കൂടി ഉണ്ടായിട്ടുണ്ട്. കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ നടന്ന വാഹനാപകടത്തിലാണ് ഒരാൾ മരിച്ചത്. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications