ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറത്ത് കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറത്ത് കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു
മലപ്പുറം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു. ദേശീയപാത രാമപുരം പനങ്ങാങ്ങര ജാറത്തില്‍ പടിയിലെ ചെറുതൊടി മുഹമ്മദ് ഷായുടെ മകന്‍ ഉസൈന്‍ ( 51) നാണ് മരിച്ചത്.രാമപുരം മൂച്ചിക്കല്‍ കോംപ്ലകസ് പളളിപ്പടിയില്‍ വെച്ച് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം.

കെട്ടിടനിര്‍മാണ തൊഴിലാളിയായ ഉസൈന്‍ സഞ്ചരിച്ച ബൈക്കുമായി എതിരെയെത്തിയ ഓട്ടോയിടിക്കുകയായിരുന്നു.
മങ്കട പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഖമ്പറടക്കം ഇന്ന് (ചൊവ്വ) പോസ്റ്റമോര്‍ട്ടത്തിന് ശേഷം പനങ്ങാങ്ങര മേ കുളമ്പ് മസ്ജിദ് ഖമ്പര്‍സ്ഥാനില്‍. ഭാര്യ: സക്കീന, മക്കള്‍:ഫിര്‍ദൗസ്, ഷിബിലി, ഷംന, ഹ ഷഹ് ല, മരുമക്കള്‍: അന്‍ഫാസ് പൊന്ന്യാകുര്‍ശി.ശിഹാബ് പരവക്കല്‍.












Click it and Unblock the Notifications