കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ തൂങ്ങിമരിച്ചു; സംഭവം മലപ്പുറത്ത്...
മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കസ്റ്റഡിയിലെടുത്ത് പ്രതി സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. പള്ളിക്കുന്ന് ലത്തീഫ് (40) ആണ് വണ്ടൂര്‍ പോലീസ് സ്‌റ്റേഷനലിലെ ശുചി മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ശുചിമുറിയിലെ കൊളുത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. സ്‌റ്റേഷനില്‍ എത്തിയ ഇയാള്‍ ബാത്ത് റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷന്‍ പരസിരത്തുള്ള ബാത്ത്‌റൂമിലേക്ക് പോയ ഇയാള്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്ന് പോലീസുകാര്‍ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നലിയില്‍ കണ്ടത്.

ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്‌റ്റേഷനിലെത്തി. സംഭവമറിഞ്ഞ് സ്ഥലം എംഎല്‍എ എപി അനില്‍കുമാര്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. മൃതദേഹം പെരിന്തല്‍മണ്ണ താലൂക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
ടയര്‍ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വണ്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
Read Also: കണ്ണൂര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം; അഫ്‌സ്പ പ്രഖ്യാപിക്കണമെന്ന് ബിജെപി...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications