കണ്ണൂര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം; അഫ്‌സ്പ പ്രഖ്യാപിക്കണമെന്ന് ബിജെപി...
കണ്ണൂര്‍: കണ്ണൂരില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും തീവ്രവാദസ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനവും സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് ബിജെപി കത്തയച്ചു. ബിജെപി നേതാവ് ടിജി മോഹന്‍ദാസാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചത്.
കണ്ണൂര്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നും പ്രത്യേക സായുധാധികാര നിയമം (അഫ്‌സ്പ) പ്രഖ്യാപിച്ച് സൈനികരെ വിന്യയിക്കണമെന്നും മോഹന്‍ദാസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ സമാധാന ജീവിതം ഉറപ്പ് വരുത്തണമെങ്കില്‍ സൈന്യത്തിന്റെ സാന്നിധ്യം വേണമെന്നാണ് ബിജെപിയുടെ വാദം.

രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല, മതപരിവര്‍ത്തനമടക്കം രരാജ്യവിരുദ്ധ തീവ്രവാദപ്രവര്‍ത്തനങ്ങളും കണ്ണൂരില്‍ നടക്കുന്നുണ്ട്. അടുത്തിടെ യുവാക്കളുടെ തിരോധാനവും മതം മാറലുമെല്ലാം അന്വേഷിക്കണം. കേന്ദ്ര ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടന്നത് കണ്ണൂരിലാണെന്നും കത്തില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയില്‍ ചില രഹസ്യ കേന്ദ്രങ്ങളില്‍ തീവ്രവാദക്യാമ്പുകള്‍ വരെ നടക്കുന്നുണ്ട്. കഴിഞ്ഞമൂന്ന് മാസത്തിനിടെ 11 കള്ളനോട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയില്‍ കലാപങ്ങള്‍ പെരുകുകയാണ്.
കൊലപാതകങ്ങള്‍ തടയുന്നതില്‍ പോലീസും നിസഹായരാണ്. കണ്ണൂരിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ നിസഹായരാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ടിജി മോഹന്‍ദാസ് കത്തില്‍ പറയുന്നുണ്ട്.
ജില്ലയില്‍ സിപിഎം അക്രമ രാഷ്ട്രീയം നടപ്പാക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി ആക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ദേശീയ വിഷയമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുകയാണ്.
Read also: ഓണക്കാലത്ത് എടിഎമ്മുകള്‍ കാലി; പണം നിറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം...
ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ സായുധാധികാര നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കേന്ദ്രത്തിന് കത്തയച്ചരിക്കുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications