വിമര്‍ശനങ്ങളെ പേടിച്ചിട്ടല്ല... ശോഭായാത്രയില്‍ പങ്കെടുക്കുന്നതില്‍ എന്ത് രാഷ്ട്രീയം? പ്രതികരണവുമായി അനുശ്രീ
കൊല്ലം: ഇത്തവണയും ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രയില്‍ പങ്കെടുത്ത് നടി അനുശ്രീ. ചേട്ടന്റെ കുഞ്ഞിനെ കൃഷ്ണനായി അണിയിച്ചൊരുക്കിയായിരുന്നു അനുശ്രീ ശോഭാ യാത്രയില്‍ പങ്കെടുത്തത്. അതേസമയം വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നതെന്ന് അനുശ്രീ പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് കമുകുംചേരിയിലെ ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. ശോഭായാത്രയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമല്ല എന്നും അമ്പലത്തില്‍ എന്ത് കാര്യമുണ്ടെങ്കിലും അതിന് പങ്കെടുക്കുന്നയാളാണ് താന്‍ എന്നും അനുശ്രീ വ്യക്തമാക്കി. അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം

image credit: Instagram @Anusree
അങ്ങനെയാണെങ്കില്‍ ഞാന്‍ ഈ ഡ്രെസ് ഇട്ട് വരില്ലല്ലോ. അങ്ങനെ ഒന്നുമില്ല. ഇതൊന്നും ഞാന്‍ പാര്‍ട്ടി അതീതമായിട്ട് ചെയ്യുന്നതല്ല. പണ്ട് മുതല്‍ ഇവിടത്തെ അമ്പലത്തില്‍ എന്ത് കാര്യമുണ്ടെങ്കിലും അതിന് പങ്കെടുക്കുന്ന ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ തന്നെയാണ്. അത് ഇനി ആണെങ്കിലും എന്റെ അമ്പലത്തില്‍ എന്ത് പ്രോഗ്രാം ഉണ്ടെങ്കിലും ഞാന്‍ ഉണ്ടാവും.

image credit: Instagram @Anusree
ചേട്ടന്റെ കുഞ്ഞ് കൃഷ്ണന്‍ ആകുന്നത് എന്ത് രാഷ്ട്രീയം അറിഞ്ഞിട്ടാണ്. അത്രേയുള്ളൂ. കൃഷ്ണനായും രാധയായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിന് അനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാന്‍ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി.

image credit: Instagram @Anusree
ആദ്യമായാണ് അവന്‍ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം. അത് ഇനി ആണെങ്കിലും എന്റെ അമ്പലത്തില്‍ എന്ത് പ്രോഗ്രാം ഉണ്ടെങ്കില്‍ ഞാന്‍ ഉണ്ടാവും. ഒരിക്കലും അതിനെ ഒരു രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ല. രാഷ്ട്രീയം അറിയില്ല. എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണ്. എന്ന് എന്ത് രാഷ്ട്രീയം അറിഞ്ഞിട്ടാണ് നമ്മള്‍ ചെയ്യുന്നത്. ഇപ്പോഴും അങ്ങനെ ഒന്നുമില്ല.

image credit: Instagram @Anusree
അതേസമയം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിലെത്തിയ അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങളായിരുന്നു അനുശ്രീ പങ്കുവെച്ചിരുന്നത്. ചിത്രങ്ങള്‍ പങ്കു വെച്ച് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്...

image credit: Instagram @Anusree
ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടിക്കണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍. അവതാരപുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ...

image credit: Instagram @Anusree
നേരത്തെ 2017 ലെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്രയില്‍ ഭാരതാംബയായി എത്തിയ അനുശ്രീ വിവാദത്തില്‍പ്പെട്ടിരുന്നു. അനുശ്രീയുടെ ആര്‍ എസ് എസ് ബന്ധത്തെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെതിരെ അനുശ്രീ തന്നെ രംഗത്തെത്തിയിരുന്നു. ചെറുപ്പം മുതല്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ടെന്നും അതില്‍ രാഷ്ട്രീയമില്ല എന്നുമായിരുന്നു അനുശ്രീ പറഞ്ഞത്.

image credit: Instagram @Anusree
അതിനിടെ അനുശ്രീ സംഘ പ്രവര്‍ത്തകയാണെന്ന അവകാശവാദവുമായി ത്രയംബകം കേരളം എന്ന സംഘപരിവാര്‍ അനുകൂല പേജ് രംഗത്തെത്തിയിരുന്നു. അനുശ്രീ സംഘത്തിന്റെ മകളാണെന്നും ത്രയംബകം കേരളം അവകാശപ്പെട്ടിരുന്നു. ക്ഷേത്രത്തില്‍ പോകുന്നതിനെയും ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനേയും രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.












Click it and Unblock the Notifications