ഐഎഎസ് തലപ്പത്ത് നടപടിയുമായി സർക്കാർ; എൻ പ്രശാന്തിനും കെ ഗോപാലകൃഷ്‌ണനും സസ്പെഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സർവീസ് തലപ്പത്തെ ചേരിപ്പോരിൽ കർശന നടപടിയുമായി സർക്കാർ. എൻ പ്രശാന്തിനും കെ ഗോപാലകൃഷ്‌ണനും സസ്‌പെൻഷൻ നടപടികളാണ് സർക്കാർ നൽകിയിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിന് എതിരായ പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ പ്രശാന്തിന്റെ പരസ്യ പ്രതികരണം വിമർശനത്തിന് ഇടയാക്കിയിരുന്നു.
മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കെ ഗോപാലകൃഷ്‌ണനെ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ഇത് സർക്കാരിനെ വലിയ രീതിയിൽ പ്രതിരോധത്തിൽ ആക്കിയ സംഭവമായിരുന്നു. വിഷയത്തിൽ പ്രതിപക്ഷം നടപടി ആവശ്യപ്പെട്ട് നിലപാട് കടുപ്പിക്കവെയാണ് സർക്കാർ തീരുമാനം.

നിലവിൽ വ്യവസായ ഡയറക്‌ടറായി പ്രവർത്തിച്ചു വരികയായിരുന്നു കെ ഗോപാലകൃഷ്‌ണൻ, കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്നു എൻ പ്രശാന്ത്. ഇരുവർക്കും എതിരായ നടപടിക്ക് വേണ്ടി സർക്കാരിൽ സമ്മർദ്ദം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ പിണറായി സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ എൻ പ്രശാന്ത് മനോരോഗി എന്ന് വിശേഷിപ്പിച്ചിരുന്നു. മാടമ്പള്ളിയിലെ ചിത്തരോഗിയാണ് യഥാർത്ഥത്തിൽ ജയതിലക് എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്‌റ്റിന് താഴെ നൽകിയ കമന്റിൽ പ്രശാന്ത് പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം പോലും തേടാതെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
എൻ പ്രശാന്തിന്റെ വിമർശനം സർവീസ് ചട്ടങ്ങളുടെ ലംഘനം ആണെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. ഇതോടെയാണ് നടപടിക്ക് സർക്കാർ ഒരുങ്ങിയത്. ഇത്രയധികം വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടും ഇന്നും എൻ പ്രശാന്ത് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ നിലപാട് തുടർന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കള പറിക്കൽ തുടരുമെന്നായിരുന്നു പ്രശാന്തിന്റെ പോസ്‌റ്റിൽ പറഞ്ഞത്.
മറുവശത്ത് ഹിന്ദു ഐഎഎസ് ഉദ്യോസ്ഥരുടെ കൂട്ടായ്‌മ വിവാദത്തിൽ കെ ഗോപാലകൃഷ്‌ണന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്നായിരുന്നു അദ്ദേഹം വിവാദത്തിന്റ ആദ്യഘട്ടത്തിൽ നൽകിയ മറുപടി. എന്നാൽ ഇതിനെയൊക്കെ തള്ളുന്ന തരത്തിലായിരുന്ന ഫോറൻസിക് പരിശോധനാ ഫലവും മെറ്റയുടെ റിപ്പോർട്ടും.
ഇതോടെയാണ് ഗോപാലകൃഷ്‌ണനെതിരായ നടപടിയും പെട്ടെന്ന് തന്നെ ഉണ്ടായത്. സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്ക് എതിരെ ഒരുമിച്ച് നടപടിയുണ്ടാകുന്ന സാഹചര്യം ആദ്യമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അധികം വൈകാതെ സസ്പെഷൻ ഉത്തരവുകൾ പുറത്തിറങ്ങും എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്നലെയായിരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ കടുത്ത നടപടികൾക്ക് സർക്കാർ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. ഉദ്യോഗസ്ഥരുടെ അപക്വമായ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications