Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ നടപടി; കെഎംആർഎല്ലിന് 10 ദിവസം സമയം നൽകി കോർപ്പറേഷൻ

കൊച്ചി: മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ നഗരത്തിലെ റോഡുകളിലെ കുഴികളും അടഞ്ഞുകിടക്കുന്ന ഓടകളും രൂക്ഷമായ ഗതാഗതക്കുരുക്കും പരിഹരിക്കാൻ കൊച്ചി മെട്രോ ലിമിറ്റഡിന് 10 ദിവസത്തെ സമയപരിധി നൽകി കോർപ്പറേഷൻ. പലയിടത്തായി നടക്കുന്ന മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കോർപ്പറേഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

കൊച്ചി മെട്രോ രണ്ടാം ഘട്ടം; കലൂർ മുതൽ കാക്കനാട് വരെ പിങ്ക് ലൈൻ വരുന്നു, 2027 ഓഗസ്‌റ്റിൽ കമ്മീഷൻ ചെയ്യും
കൊച്ചി മെട്രോ രണ്ടാം ഘട്ടം; കലൂർ മുതൽ കാക്കനാട് വരെ പിങ്ക് ലൈൻ വരുന്നു, 2027 ഓഗസ്‌റ്റിൽ കമ്മീഷൻ ചെയ്യും

നേരത്തെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മെട്രോയും അനുബന്ധ പദ്ധതികളും പുരോഗമിക്കുന്നതിനിടെ റോഡുകളുടെ അവസ്ഥ മോശമായതും മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷൻ ഇടപെടൽ. നഗരത്തിലെ പല ഭാഗങ്ങളിലും ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ മഴ പെയ്‌താൽ പോലും വെള്ളം റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

kochi

പ്രത്യേകിച്ച് കൊച്ചി മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ് എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഇരുചക്രവാഹനങ്ങളുമായി അപകടങ്ങൾ വർധിക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.

മഴക്കാലത്ത് ഗതാഗതക്കുരുക്കും നഗരത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നിർമ്മാണ സാമഗ്രികളുടെ സംഭരണവും റോഡുകളുടെ വീതി കുറയുന്നതും വാഹനങ്ങളുടെ സഞ്ചാരം മന്ദഗതിയിലാക്കുന്നുവെന്നാണ് വിലയിരുത്തൽ. സ്‌കൂൾ-ഓഫീസ് സമയങ്ങളിൽ പല പ്രധാന ജംഗ്ഷനുകളിലും കിലോമീറ്ററുകളോളം വാഹനനിര രൂപപ്പെടുന്നത് ഇപ്പോൾ പതിവ് കാഴ്‌ചയായി മാറിയിരിക്കുകയാണ്.

ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി കൃത്യമായ പ്രവർത്തനപദ്ധതി തയ്യാറാക്കി 10 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് കോർപ്പറേഷൻ നിർദേശിച്ചിരിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി, മഴവെള്ള ഒഴുക്ക് സുഗമമാക്കുന്നതിനുള്ള ഓട ശുചീകരണം, നിർമ്മാണ മേഖലകളിലെ ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

കൊച്ചിയെ വരിഞ്ഞുമുറുക്കി ഗതാഗത കുരുക്ക്

പ്രധാന ജംഗ്ഷനുകളിൽ മാത്രമായി ഒതുങ്ങുന്നതല്ല നിലവിലെ പ്രതിസന്ധിയെന്നതാണ് യാഥാർഥ്യം. യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. കാക്കനാട്, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ ഗതാഗതം വലിയ തോതിൽ തടസപ്പെടുന്നുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയായ ചില റോഡുകളിലും പ്രശ്‌നങ്ങൾ കാണുന്നുണ്ട്.

കുണ്ടന്നൂർ-തേവര പാലത്തിൽ നിലവിൽ സ്ഥിതി മോശമാണ്. തമ്മനം-പുല്ലേപ്പടി റോഡിലും ഗതാഗത തടസ്സമുണ്ട്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ നീങ്ങാൻ ഏറെ സമയമെടുക്കുന്നു. ദേശീയപാത 66ലും സ്ഥിതി വ്യത്യസ്‌തമല്ല. ബൈപ്പാസിൽ അടക്കം വാഹനങ്ങളുടെ നീണ്ട നിരയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്.

മുനമ്പത്തിന്റെ മുഖം അടിമുടി മാറും; ആധുനികവൽക്കരണം നടത്താൻ സർക്കാർ, വരുന്നത് 200 കോടിയുടെ പദ്ധതി
മുനമ്പത്തിന്റെ മുഖം അടിമുടി മാറും; ആധുനികവൽക്കരണം നടത്താൻ സർക്കാർ, വരുന്നത് 200 കോടിയുടെ പദ്ധതി

നിലവിലെ അവസ്ഥയിൽ കെഎംആർഎൽ മാത്രമല്ല കുറ്റക്കാർ എന്നാണ് ജനങ്ങൾ പറയുന്നത്. മറുവശത്ത്, ശാസ്ത്രീയമല്ലാത്ത ആസൂത്രണവും റോഡുകളുടെ പുനർനിർമാണ സമയത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും കാരണം വൈറ്റില-കണിയാമ്പുഴ റോഡ് പോലുള്ള പ്രധാന ഭാഗങ്ങളിൽ മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+