കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് എങ്ങനെയാണ് ഫ്രീ സെക്‌സാവുന്നത്'; രാഹുലിനെ ഉത്തരം മുട്ടിച്ച് ജസ്ല

Google Oneindia Malayalam News

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന എംകെ മുനീറിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ വിഷയത്തില്‍ പല കോണുകളില്‍ നിന്ന് പ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്.ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അപകടമെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ കൊമ്പുകോര്‍ത്തിരിക്കുകയാണ് ജസ്ല മടശ്ശേരിയും രാഹുല്‍ ഈശ്വറും. ട്വന്റിഫോര്‍ ന്യൂസിന്റെ ചര്‍ച്ചയിലാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ത്ത് വാദം നിരത്തിയത്. ഇതിന് ജസ്ല കൃത്യമായ മറുപടിയും കൊടുക്കുന്നുണ്ട്.

ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ എന്താ കുഴപ്പം? ലീഗിനോട് മന്ത്രി വി ശിവൻകുട്ടിആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ എന്താ കുഴപ്പം? ലീഗിനോട് മന്ത്രി വി ശിവൻകുട്ടി

1


ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍:

ഈ പ്രോഗ്രസീവും റിഗ്രസീവുമൊക്കെ നിങ്ങളുടെ പദപ്രയോഗമാണ്. ഞങ്ങള്‍ അതൊന്നും അംഗീകരിക്കുന്നില്ല,ഞങ്ങള്‍ സാംസ്‌കാരികവും സാസ്‌കാരിക വിരുദ്ധവും പ്രകൃതിപരവും പ്രകൃതി വിരുദ്ധവും തുടങ്ങിയ ആശയങ്ങളാണ് അംഗീകരിക്കുന്നത്. നിങ്ങളുടെ ആശയലോകം ഞങ്ങളുടെ കുട്ടികളെ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ വഴി നിങ്ങള്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധങ്ങള്‍ ഉണ്ടാകും.

ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും

2


അതിനെ ആശയപരമായാണ് നേരിടേണ്ടത്. നിങ്ങള്‍ ലെഫ്റ്റ് ലിബറലുകള്‍ വരെ ഞങ്ങള്‍ കുടുംബ ബന്ധത്തില്‍ വിശ്വസിക്കുന്നവര്‍ വരെ പ്രത്യയശാസ്ത്ര വടംവലി ഉണ്ടായിക്കോട്ടെ,ജനങ്ങള്‍ തീരുമാനിക്കട്ടെ. ആ കുട്ടികള്‍ക്ക് ധാര്‍മിക മൂല്യമുള്ള ഒരു തലമുറ വരണമെന്നാണ് മുമ്പോട്ട് വെയ്ക്കുന്നത്. നിങ്ങള്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നു ഞങ്ങളത് വിളിച്ചുപറയുന്നു.അത് കൊണ്ട് നമുക്ക് തര്‍ക്കിക്കാം. ഒളിച്ചു കടത്തലിന് എന്തിനാണ് നിങ്ങള്‍ ഈ വല്യ വല്യ വാക്കുകള്‍ വെച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതു, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

3


ആശയത്തെ ആശയപരമായി നേരിടണമെന്ന് വലിയ വായില്‍ പറയുന്ന രാഹുല്‍ ഈശ്വര്‍ എന്ത് ആശയമാണ് മുന്നോട്ട് വെച്ചതെന്ന് ഇത്രയും നേരമായിട്ട് എനിക്ക് മനസ്സിലായിട്ടില്ല. ഈ ആധുനിക സമൂഹത്തിന് യോജിച്ച ഏതെങ്കിവും ഒരുവാക്ക് രാഹുല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തിരിച്ച് നമുക്ക് ആശയം കൊണ്ട് പറയാം. ഇത് എന്തൊക്കെയോ വിളിച്ചുപറയുന്നു.കുടുംബ സംവിധാനം തകരുമത്രേ. ആണും പെണ്ണും ഒരുമിച്ചിരുന്നു തന്നെയാണ് നമ്മള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചുവന്നത്. ആണും പെണ്ണും ഒരുമിച്ചിരിക്കുക എന്നുപറയുമ്പോഴേക്കും നിങ്ങള്‍ക്കെങ്ങനെയാണ് അവിടെ ഫ്രീ സെക്‌സ് കാണാന്‍ പറ്റുന്നത്, ലൈംഗികത കാണാന്‍ പറ്റുന്നത്.

4


ആണിനെയും പെണ്ണിനെയും നിങ്ങള്‍ കാണുന്നത് ലൈംഗിക ബന്ധം എന്ന ഒറ്റ പോയിന്റ് ഓഫ് വ്യൂവിലൂടെയാണോ അതിന്റപ്പുറം ഒരു വിലയും സ്ത്രീകള്‍ക്കില്ലേ..സത്രീകള്‍ അവിടെ വരുമ്പഴേക്കും നിങ്ങളുടെ കണ്ണില്‍ എന്താണ് ലൈംഗികത വരുന്നത്. തലച്ചോറ് കൊണ്ടല്ലാതെ ലിംഗം കൊണ്ട് ചിന്തിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്നതാണ് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, ആണും പെണ്ണും ഒരുമിത്തിരുന്നാല്‍ ഫ്രീ സെക്‌സ് ഉണ്ടാകുമെന്ന് മാത്രമല്ല പിഎംഎ സലാം പറഞ്ഞിട്ടുള്ളത്.

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala
5


അതിന്റപ്പുറത്തേക്ക് അയാള്‍ പറഞ്ഞിട്ടുണ്ട്. അയാളുമാത്രമല്ല എന്താണ് ജെന്റര്‍ ന്യൂട്രല്‍ എന്നാണ് അറിയാതെയാണ് ഡോ. എംകെ മുനീര്‍ അടക്കം സംസാരിച്ചത്. ജന്റര്‍ ന്യൂട്രല്‍ എന്നു പറയുമ്പോഴേക്ക് ഇവര്‍ ചിന്തിക്കുന്നത് അവിടെ ആണും പെണ്ണും ഇടകലര്‍ന്ന് അവിടെ സ്‌കൂളുകളില്‍ സെക്‌സ് ഉണ്ടാക്കി അവിടെ തന്നെ ലേബര്‍ റൂമുണ്ടാക്കി പ്രസവിപ്പിക്കാനുള്ള സംവിധാനം ആണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാണ്, എങ്ങനെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കുന്നത്. രാഹുല്‍ ഈശ്വറിന് പെണ്‍ സുഹൃത്തുക്കളൊന്നും ഇല്ലേ..രാഹുല്‍ ഈശ്വറിന് സ്‌പേയ്‌സ് കൊടുത്തുകൊണ്ട് വളരെ ടോക്‌സിക് ആയിട്ടഉള്ള കണ്ടന്റാണ് ചാനലുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. ജസ്ല പറഞ്ഞു

English summary
Activist Jasla Madassery criticizes Rahul Eswar's claims on gender neutrality policy, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X