• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹന്‍ലാല്‍,മഞ്ജു,ഐശ്വര്യ പിന്നാലെ സഹായവുമായി അലന്‍സിയറും!! നന്ദി അറിയിച്ച് ഫെഫ്ക

  • By Aami Madhu

കൊച്ചി : കോവിഡ് 19 ഭീഷണിയെ തുടർന്ന് നിശ്ചലമായ മലയാള സിനിമയിലെ ദുരിതമനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകരെ സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ച ' കരുതൽ നിധി ' പദ്ധതിയിലേക്ക് നടൻ അലൻസിയർ ലെ ലോപ്പസ് അമ്പതിനായിരം രൂപ കൈമാറി.ഫെഫ്ക മെമ്പർമാർക്ക് പുറമെ ഈ പദ്ധതിയിലേക്ക് സഹായ ധനവുമായി സിനിമാ മേഖലയിൽ നിന്ന് ചലച്ചിത്ര താരങ്ങളായ മോഹൻലാൽ , മഞ്ജു വാര്യർ , ഐശ്യര്യ ലക്ഷ്മി എന്നിവർക്ക് പിന്നാലെയാണ് അലൻസിയർ തുക കൈമാറിയത്.

കെട്ടുകാഴ്ചകളുടെ താരപ്രഭയില്ലെങ്കിലും.., ശതകോടികളുടെ നീക്കിയിരുപ്പ് പിൻബലമില്ലെങ്കിലും , കൂടെ പ്രവർത്തിക്കുന്നവന്റെ വിശപ്പിന്റെ പൊള്ളൽ തിരിച്ചറിഞ്ഞ് ഈ സങ്കീർണ്ണ സാഹചര്യത്തിൽ കയ്യിലുള്ളത് പങ്കുവെക്കാൻ സ്വമേധയാ മുന്നോട്ട് വന്ന പ്രിയ അലൻസിയർ മലയാള ചലച്ചിത്ര തൊഴിലാളി വർഗ്ഗത്തിന്റെ ഓർമ്മയിൽ ഈ കരുതൽ മനസ്സ് എന്നും സൂക്ഷിക്കുമെന്ന് ഫെഫ്ക ഫേസ്ബുക്ക് കുറിപ്പിൽ എഴുതി. പോസ്റ്റ് വായിക്കാം

കോവിഡ് 19 ഭീഷണിയെ തുടർന്ന് നിശ്ചലമായ മലയാള സിനിമയിലെ ദുരിതമനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകരെ സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ച ' കരുതൽ നിധി ' പദ്ധതിയിലേക്ക് നടൻ അലൻസിയർ ലെ ലോപ്പസ് അമ്പതിനായിരം രൂപ കൈമാറി.

ഫെഫ്ക മെമ്പർമാർക്ക് പുറമെ ഈ പദ്ധതിയിലേക്ക് സഹായ ധനവുമായി സിനിമാ മേഖലയിൽ നിന്ന് ചലച്ചിത്ര താരങ്ങളായ മോഹൻലാൽ , മഞ്ജു വാര്യർ , ഐശ്യര്യ ലക്ഷ്മി എന്നിവർക്ക് പിന്നാലെയാണ് സ്വമേധയാ സന്നദ്ധനായി അലൻസിയറും മുന്നോട്ട് വരുന്നത് .1998 ൽ എം ടി യുടെ തിരക്കഥയിൽ ഛായാഗ്രാഹകൻ വേണു ഒരുക്കിയ ദയ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് നടനായി പ്രവേശിച്ച അലൻസിയറുടെ അഭിനയക്കളരി നാടകമാണ്.

1965 ഡിസംബർ 11ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശ പ്രദേശമായ പുത്തൻത്തോപ്പ് ഗ്രാമത്തിൽ ജനിച്ച അലൻസിയർ സ്‌കൂൾ പഠനകാലത്ത് തന്നെ സുഹൃത്തുക്കളുമായി ചേർന്ന് 'നേതാജി തിയറ്റർ ' എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി. തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ നിന്ന് ബിരുദ പഠനത്തിന് ചേർന്നപ്പോഴും നാടകത്തിൽ സജീവമായിരുന്നു . സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും , കാവാലം നാരായണ പണിക്കരുടെ ' സോപാനം' ത്തിലും, കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവർത്തിച്ച അലൻസിയർ ടെലിവിഷൻ രംഗത്തും പ്രവർത്തിച്ചിരുന്നു .

2000 ൽ എം പി സുകുമാരൻ നായരുടെ ശയനത്തിലൂടെ വീണ്ടും സിനിമകളിൽ പ്രത്യക്ഷപ്പെട്ടു . രാജീവ് വിജയ രാഘവന്റെ മാർഗ്ഗം , രാജീവ് നാഥിന്റെ പകൽ നക്ഷത്രങ്ങൾ,എം പി സുകുമാരൻ നായരുടെ രാമാനം എന്നീ സമാന്തര സിനിമാ ശ്രേണിയിൽ നിന്നും ന്യു ജനറേഷൻ സിനിമകളുടെ വരവറിയിച്ച അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടൽ (2012), രാജീവ് രവിയുടെ അന്നയും റസൂലും (2013) എന്നീ ചിത്രങ്ങളുടെ ഭാഗമായത് അലൻസിയറിലെ നടന് പുതിയ അഭിനയ ഭാവുകത്വം സ്വയം പരീക്ഷിക്കാൻ പ്രേരണ നൽകി.

2016 ൽ മലയാള സിനിമയുടെ ഗതിമാറ്റത്തിന് പതാക പാറിച്ച ചരിത്ര സൃഷ്ടിയായി , ദിലീഷ് പോത്തൻ - ശ്യം പുഷ്ക്കരൻ ടീമിന്റെ മഹേഷിന്റെ പ്രതികാരം മാറിയപ്പോൾ , അതിലെ അലൻസിയർ അവതരിപ്പിച്ച ആർട്ടിസ്റ്റ് ബേബി , മലയാള സിനിമാ പ്രേക്ഷകരുടെ പുതിയ കാലത്തെ ഇഷ്ട കഥാപാത്ര തിരഞ്ഞെടുപ്പുകളിൽ ഒന്നായി തിളങ്ങി നിൽക്കുന്നു .2017 ൽ ദിലീഷ് പോത്തൻ - സജീവ് പാഴൂർ - ശ്യം പുഷ്ക്കരൻ ടീമിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ASI ചന്ദ്രനായുള്ള വേഷപ്പകർച്ചക്ക് ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി അലൻസിയർ തന്റെ ചലച്ചിത്ര പ്രയാണം അവിരാമം ഇപ്പോഴും തുടരുകയാണ് .

കെട്ടുകാഴ്ചകളുടെ താരപ്രഭയില്ലെങ്കിലും.., ശതകോടികളുടെ നീക്കിയിരുപ്പ് പിൻബലമില്ലെങ്കിലും , കൂടെ പ്രവർത്തിക്കുന്നവന്റെ വിശപ്പിന്റെ പൊള്ളൽ തിരിച്ചറിഞ്ഞ് ഈ സങ്കീർണ്ണ സാഹചര്യത്തിൽ കയ്യിലുള്ളത് പങ്കുവെക്കാൻ സ്വമേധയാ മുന്നോട്ട് വന്ന പ്രിയ അലൻസിയർ മലയാള ചലച്ചിത്ര തൊഴിലാളി വർഗ്ഗത്തിന്റെ ഓർമ്മയിൽ ഈ കരുതൽ മനസ്സ് എന്നും സൂക്ഷിക്കും .ഈ നല്ല മനസ്സിന് നന്ദി .

English summary
alancier donates to FEFKA fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X