Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിറ്റിംഗ് കാണുന്നതില്‍ തെറ്റില്ല.. എല്ലാവരോടും ശമ്പളം കുറക്കാന്‍ പറയുന്നത് പ്രായോഗികമല്ല; ആസിഫ് അലി

കൊച്ചി: നടന്‍മാരുടെ പ്രതിഫലം സംബന്ധിച്ച നിര്‍മാതാക്കളുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. എല്ലാവരോടും പോയി ശമ്പളം കുറക്കുക എന്ന് പറയുന്നത് പ്രായോഗികമല്ല എന്ന് ആസിഫ് അലി പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭിനേതാക്കളുടെ മാര്‍ക്കറ്റ് വാല്യുവിന് അനുസരിച്ച് പ്രതിഫലം ചോദിക്കുന്നതില്‍ തെറ്റ് പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ഓരോ സിനിമക്കും ഡിമാന്‍ഡ് ചെയ്യുന്ന ആളുകളെ കണ്ടുപിടിച്ച് ആ സിനിമ ചെയ്യിക്കുക എന്നുള്ളത് തന്നെയാണ്. വലിയ ഒരു താരം തന്നെ ആ സിനിമക്ക് വേണം എന്നുണ്ടെങ്കില്‍ ആ പ്രതിഫലം വേണ്ടിവരും. ഒരു പ്രൊഡക്ട് നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ അതിന്റെ അവൈയ്‌ലിബിളിറ്റി ആണ്, മാര്‍ക്കറ്റ് വാല്യു ആണ് അതിന്റെ വില. ഞാന്‍ പറയുന്നത് എത്രത്തോളം മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയില്ല. ആ പ്രൊഡക്ടിന് നമ്മള്‍ ഡിമാന്‍ഡ് ചെയ്യുന്ന ഒരു വിലയുണ്ട്.

asif ali

അത് കൊടുത്തിട്ടാണ് നമ്മള്‍ അത് വാങ്ങിക്കുക. അതല്ല ഒരു ചെറിയ പടമാണ് ചെയ്യേണ്ടത് എങ്കില്‍ എന്റെ സിനിമക്ക് ഒരു സ്റ്റാറിനെ വേണ്ട, എന്റെ സിനിമക്ക് ഒരു പുതിയ ആള്‍ മതി എന്ന് വെച്ചാല്‍ നമുക്ക് അങ്ങനെ സിനിമകള്‍ ചെയ്യാം. ഏത് രീതിയിലുള്ള സിനിമകളാണ് വേണ്ടത് എന്ന് ചൂസ് ചെയ്തിട്ട് ചെയ്യാം എന്നുള്ളതാണ്. എല്ലാവരോടും പോയിട്ട് ശമ്പളം കുറക്കുക എന്നുള്ളത് പ്രായോഗികമല്ല.

നമ്മുടെ ഇന്‍ഡസ്ട്രിയെ ലീഡ് ചെയ്യുന്ന സ്റ്റാര്‍സിന് അവര്‍ ഒരു വിലയിട്ടിട്ടുണ്ടായിരിക്കും. ആ വില കൊടുത്തിട്ടായിരിക്കും അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകുന്നത്. അത് അവര്‍ തീരുമാനിക്കുന്നതാണ്. അയാള്‍ ചോദിക്കുന്ന പൈസക്ക് തന്നെ വാശി പിടിക്കുന്നത് എന്തിനാണ്. അടുത്ത ആൡലേക്ക് പോണം. ഋതുവും അപൂര്‍വരാഗവും ചെയ്യുന്ന സമയത്ത് പുതിയ ആള്‍ക്കാര്‍ വേണം എന്ന് അവര്‍ തീരുമാനിച്ചിട്ടാണ് ഞങ്ങളെ പോലുള്ളവര്‍ വരുന്നത്.

ഇവിടെ ഓള്‍റെഡി ഉള്ള ആളുകളെ അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍ ഓക്കെ ഗോ ഫോര്‍ ദി നെക്‌സ്റ്റ് ഓപ്ഷന്‍ എന്നേ ഉള്ളൂ. അയാള്‍ ആ സിനിമക്ക് വേണം എന്നുണ്ടെങ്കില്‍ അപ്പോള്‍ തീര്‍ച്ചയായിട്ടും അറിയാം അയാളുടെ വില എന്താണ് എന്നുള്ളത്. അയാളെ ആ വില കൊടുത്ത് കൊണ്ടുവരുന്നെങ്കില്‍ അയാളെ കൊണ്ട് ആ സിനിമക്ക് ഒരു ഗുണമുണ്ടാകും. അതാണ് എല്ലാവരും നോക്കുന്ന ഒരു പോയന്റ്. തുല്യവേതനം എന്ന് പറഞ്ഞിട്ടുള്ള കാര്യത്തിന് വേണ്ടി പലരും ഇടിയുണ്ടാക്കുന്നുണ്ട്.

അന്ന് ഞാന്‍ പേരെടുത്ത് പറഞ്ഞ ഒരു കാര്യമാണ്. ഞാനും നയന്‍താരയും ഒരുമിച്ച് ഒരു സിനിമയില്‍ വരികയാണെങ്കില്‍ നയന്‍താരക്കായിരിക്കും കൂടുതല്‍ പ്രതിഫലം. അതില്‍ ഞാന്‍ പുരുഷനായത് കൊണ്ട് എനിക്ക് കൂടുതല്‍ വേണം എന്ന് പറയാന്‍ പറ്റില്ലല്ലോ. എന്നേക്കാള്‍ മാര്‍ക്കറ്റ് വാല്യൂ കൂടുതല്‍ ഉള്ളതും എന്നേക്കാള്‍ വില്‍ക്കാന്‍ എളുപ്പമുള്ളതും നയന്‍താരയെ പോലൊരു ആളുടെ ഫേസ് വരുമ്പോഴാണ്. അപ്പോള്‍ അവര്‍ ഉണ്ടാക്കിയെടുത്ത സ്റ്റാര്‍ഡമാണ് അത്.

ASIF ALI

അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മാര്‍ക്കറ്റ് വാല്യുവിനാണ് ആ പ്രൈസ്. അതാണ് തീര്‍ച്ചയായിട്ടും അവരുടെ പ്രതിഫലമായിട്ട് അവര്‍ ചോദിക്കുന്നത്. ഞാന്‍ ശമ്പളം മേടിക്കാതെ അഭിനയിച്ച സിനിമകളുണ്ട്. ഞാന്‍ അഡ്വാന്‍സ് വാങ്ങിയിട്ട് തിരിച്ച് കൊടുത്ത സിനിമകളുണ്ട്. അതില്‍ വിജയിച്ച സിനിമകളും ഉണ്ട്. മോശമായ സിനിമകളും ഉണ്ട്. അത് ഓരോരുത്തരുടെ അപ്രോച്ച് ആണ്. എല്ലാവരും ഒരുപോലെ ചിന്തിക്കണം എന്നില്ല.

ഞാന്‍ മേടിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ ഞാന്‍ കഴിഞ്ഞുവന്ന എത്രയോ പേര്‍ വാങ്ങിക്കുന്നുണ്ട്. അവരുടെ സിനിമകള്‍ കണ്ടിന്യൂസ് ആയിട്ട് ഓടുമ്പോള്‍ അവര്‍ ശമ്പളം മേടിക്കുന്നതാണ്. അവര്‍ മേടിക്കുന്നത് കൊണ്ട് ഞാന്‍ സീനിയര്‍ ആണ് എനിക്ക് കൂടുതല്‍ ശമ്പളം വേണം എന്ന് പറയുന്നതില്‍ കാര്യമില്ല. ലൊക്കേഷനില്‍ അച്ചടക്കം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. എന്റെ സഹപ്രവര്‍ത്തകരോടെല്ലാം ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്.

നമ്മള്‍ ഒരു സ്റ്റാറായിരിക്കാം പക്ഷെ ലൊക്കേഷനില്‍ എത്തിയാല്‍ നമ്മള്‍ ആക്ടറാണ്. എന്നെ ഡയറക്ടര്‍ വന്ന് ഷോട്ടിന് വിളിക്കുമ്പോള്‍ ബാക്കി എല്ലാവരും വന്ന് നിന്നിട്ടേ ഞാന്‍ വരൂ എന്ന സ്റ്റാര്‍ഡം അവിടെ ഉപയോഗിക്കരുത്. അത് ഞാന്‍ എല്ലാവരോടും പറയുന്ന കാര്യമാണ്. ഞാനും അത് ഫോളോ ചെയ്യുന്ന കാര്യമാണ്. സിനിമ എന്നത് ഒരു ഗ്രൂപ്പിന്റെ എഫര്‍ട്ടാണ്. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ എല്ലായിടത്തും എനിക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്.

Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ അത് വേണ്ട എന്ന് പറയാനുള്ള ഫ്രീഡം എന്റെ സംവിധായകനും ഡിഒപിക്കും സഹസംവിധായകനും ഉണ്ട്. ഒരു യൂണിറ്റിലെ ഒരു ചേട്ടന്‍ ചെയ്യുന്ന സിനിമ ഒരു നടന്‍മാരും ചെയ്യുന്നുണ്ടാകില്ല. അദ്ദേഹത്തിനോട് വരെ അഭിപ്രായം ചോദിക്കുന്നവരാണ് നമ്മളില്‍ പല ആക്ടേഴ്‌സും. അങ്ങനെയുള്ള ടീം വര്‍ക്കില്‍ നമ്മള്‍ ചെയ്യുന്നത് കറക്ടാണോ, കഥ കൃത്യമായിട്ടാണോ പോകുന്നത് എന്ന് അറിയാന്‍ ഒരു എഡിറ്ററോട് ചോദിക്കുന്നത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല.

എഡിറ്റര്‍ പറയുകയാണ് ഞാന്‍ എന്റെ സിനിമ സംവിധായകന് മാത്രമെ കാണിക്കൂ എന്ന് പറയുകയാണെങ്കില്‍ ഓക്കെ. അത് അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്യേണ്ട കാര്യമാണ്. നമ്മള്‍ ടീമായിട്ട് നില്‍ക്കുമ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയില്‍ എല്ലാം വൈകുന്നേരം അന്ന് ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്ത് കാണും. അതിന് അകത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണോ എന്നുള്ള നമ്മള്‍ ഒരുമിച്ചിരുന്ന് സംസാരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+