എക്‌സൈസ് സംഘം ചേസ് ചെയ്തത് ആ വലിയ നടന്റെ വാഹനത്തെ..! അന്ന് തീര്‍ന്നേനെ മലയാള സിനിമ; ബാബുരാജ്
മലയാള സിനിമയില്‍ അടുത്ത കാലത്തായി ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരികയാണ് എന്ന് നിര്‍മാതാക്കളുടെ സംഘടന തന്നെ തുറന്ന് പറഞ്ഞത് അടുത്ത കാലത്താണ്. അതോടൊപ്പം ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരോട് നിര്‍മാതാക്കള്‍ നിസഹകരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മലയാള സിനിമയെ ഒരു ഇടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവരാനും കാരണമായി.
ഈ പശ്ചാത്തലത്തില്‍ സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബുരാജ്. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നത് സംബന്ധിച്ച ലിസ്റ്റ് തങ്ങളുടെ പക്കലുണ്ട് എന്നാണ് ബാബുരാജ് പറയുന്നത്. ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ലഹരിയുടെ ഉപയോഗം വര്‍ധിച്ചു വരുന്നു എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞത്. അവരുടെ കൈയില്‍ അതിന്റെ ലിസ്റ്റ് ഉണ്ട്. പൊലീസിന്റെ കൈയില്‍ അതിന്റെ കറക്ട് ലിസ്റ്റ് ഉണ്ട്. പിടിക്കപ്പെടുന്നവരെല്ലാം ഇത് ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോകുന്നത് എന്ന് വരെ പറയുന്നുണ്ട്. ഞങ്ങളുടെ അമ്മയുടെ ഓഫീസില്‍ ലിസ്റ്റ് ഉണ്ട്. ഞങ്ങള്‍ക്ക് അത് അയച്ച് തന്നിട്ടുണ്ട്.
കാരണം ഓരോരുത്തരെ പിടിച്ച് അവരെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ പറയുന്നത് ഞാന്‍ ഇന്ന ആള്‍ക്ക് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പറയുന്നത്. ഒരിക്കല്‍ എക്‌സൈസിന്റെ ഒരു സംഘം ചേസ് ചെയ്ത് എത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പിറകെയാണ്. ആ വണ്ടി നിര്‍ത്തി തുറന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും. അതൊക്കെ നഗ്നമായ സത്യങ്ങള്‍ ആണ്. പണ്ടൊക്കെ ഇത് ചെയ്യുന്നതിന് ഒരു മറവുണ്ടായിരുന്നു.
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍
ഇപ്പോള്‍ മറവൊന്നുമില്ല. പരസ്യമായിട്ട് ചെയ്യാന്‍ തുടങ്ങി. അമ്മയുടെ കൈയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നതിന്റെ കംപ്ലീറ്റ് ലിസ്റ്റ് ഉണ്ട്. ജോലി സ്ഥലത്ത് അത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ജോലി കഴിഞ്ഞ് പോയിട്ട് നിങ്ങള്‍ ഇഷ്ടമുള്ളത് പോലെ ചെയ്യ്. ലിസ്റ്റ് പൊലീസിന് കൈമാറുക എന്നുള്ളത് അമ്മയുടെ ജോലി അല്ല. ലിസ്റ്റിലുള്ളവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുക എന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്.
പറയേണ്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. ലൊക്കേഷനിലൊക്കെ പോയിരുന്നിട്ട് ഇങ്ങനെ ചെയ്യുന്നതാണ് പ്രശ്‌നം എന്നും ബാബുരാജ് പറയുന്നു. അമ്മയില്‍ അംഗമായാല്‍ തങ്ങള്‍ക്ക് സംഘടനാപരമായി ചില കാര്യങ്ങള്‍ ചെയ്യാനും ആ പ്രശ്‌നത്തില്‍ ഇടപെടാനും സാധിക്കും. അങ്ങനെ അമ്മ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications